തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക്കില്‍
പുതുതായി നിര്‍മ്മിച്ച ഓപ്പണ്‍ എയര്‍ ആഡിറ്റോറിയത്തിന്റെ
ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി
ഡോ. ആര് ബിന്ദു നിര്‍വ്വഹിച്ചു. അഡ്വ. വി.കെ പ്രശാന്ത്
എം.എല്‍.എ അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍ ട്രിഡ ചെയര്മാന്
കെ.സി വിക്രമന് മുഖ്യാതിഥിയായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 63.7
ലക്ഷം രൂപ ചെലവഴിച്ചാണ് ഓപ്പണ്‍ എയര്‍
ആഡിറ്റോറിയത്തിന്റെ പണി പൂര്‍ത്തീകരിച്ചത്. ഇരു വശത്തും
സൈഡ് സ്റ്റേജോഡുകൂടിയ വിശാലമായ സ്റ്റേജും
പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും വെവ്വേറെ
ശുചിമുറികളോടുകൂടിയ ഗ്രീന്‍ റൂമുകളും റിഹേഴ്സലിനുള്ള
പ്രത്യേക ഏര്യയും ഉള്‍പ്പെട്ടതാണ് ഓപ്പണ്‍ എയര്‍
ആഡിറ്റോറിയം.
 ഭിന്നശേഷി സൌഹൃദമായ രീതിയിലാണ്
ആഡിറ്റോറിയം ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ 5
വര്‍ഷക്കാലത്തിനുള്ളില്‍ 37 കോടി രൂപയുടെ വികസന
പദ്ധതികളാണ് സി.പി.റ്റി യില്‍ നടപ്പാക്കിയത്. അക്കാദമിക്
ബ്ലോക്ക്, ലബോറട്ടറി ബ്ലോക്ക്, ഹോസ്റ്റല്‍ ബ്ലോക്ക്,
സുരക്ഷാ സംവിധാനങ്ങള്‍, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ തുടങ്ങി
നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് സി.പി.റ്റി യില്‍
നടപ്പാക്കിയിട്ടുള്ളത്.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ്
ഡയറക്ടര്‍ ഡോ. സീമ കെ എന്‍, പൊതുമരാമത്ത് അസിസ്റ്റന്റ്
എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അജയകുമാര്‍, സി.പി.റ്റി
പ്രിന്‍സിപ്പാള്‍ ബീന എല്‍.എസ്, സി.പി.റ്റി യിലെ വിവിധ
വകുപ്പ് മേധാവികളായ രാജലക്ഷ്മി ജി.ആര്, ശ്രീലാല്‍ എസ് ആര്,
അനൂപ് സി, ജ്യോതിലാല്‍ ജി, ഉഷാറാണി ടി.ഒ, സ്റ്റാഫ് ക്ലബ്
സെക്രട്ടറി ഗിരീഷ് ജി നായര്‍, കോളേജ് യൂണിയന് ചെയര്മാന്
ആശിഷ് കെ, ജനറല്‍ സെക്രട്ടറി അതുല്‍ സുരേഷ് എന്നിവര്‍
പങ്കെടുത്തു.

 
                                            