സോഷ്യൽ മീഡിയ വഴി പ്രശസ്തനായ ഒരു ‘സിനിമാസ്വാദകനെ’ പൊതുമധ്യത്തിൽ അപമാനിച്ചെന്നാരോപിച്ച് നേരിടുകയാണ് നടി ഐശ്വര്യ ലക്ഷ്മി. ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിയാണ് താരം. ഷേക്ക് ഹാൻഡിനായി’ കൈ നീട്ടിയപ്പോൾ ഐശ്വര്യ മൈൻഡ് ആക്കിയില്ലെന്നതാണ് ചിലർ അവരിൽ കാണുന്ന കുറ്റം. താൻ നായികയായ ഹലോ മമ്മി എന്ന ചിത്രത്തിന്റെ ആദ്യഷോ കാണാൻ കൊച്ചിയിലെ തിയറ്ററിൽ ഐശ്വര്യ എത്തിയപ്പോഴാണ് വിവാദത്തിന് ആസ്പദമായ സംഭവം നടക്കുന്നത്. സിനിമ കണ്ടിറങ്ങി വന്ന അവർക്ക് ഷേക്ക് ഹാൻഡ് കൊടുക്കാൻ ക്യാമറയ്ക്ക് മുൻപിലേക്ക് തിക്കിത്തിരക്കിയെത്തുന്നു, താരത്തിനു നേരെ കൈ നീട്ടുന്നു.
ഐശ്വര്യ അത് അവഗണിച്ച് മുൻപോട്ടു പോകുകയും ചെയുന്നുണ്ട്. ഐശ്വര്യ ലക്ഷ്മിയെ സിനിമയില്‍ ലിപ് ലോക്ക് ചെയ്യാന്‍ താല്‍പര്യമുണ്ട്. നേരത്തെ ഇന്‍സ്റ്റയില്‍ റീലില്‍ പറഞ്ഞിരുന്നു എന്നാണ് സന്തോഷ് വര്‍ക്കി മീഡിയയ്ക്ക് മുന്നിലെത്തി പറഞ്ഞത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. സന്തോഷ് വര്‍ക്കിയെ ട്രോളുകളിലൂടെ കടന്നാക്രമിക്കുകയാണ് സോഷ്യല്‍ മീഡിയ. വളരെ രൂക്ഷമായ പ്രതികരണങ്ങളും ട്രോളുകളുമാണ് സന്തോഷ് വര്‍ക്കിയ്ക്ക് നേരിടേണ്ടി വരുന്നത്.
കൈ കൊടുക്കണോ വേണ്ടയോ, സെൽഫിക്ക് പോസ് ചെയ്യണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശം എല്ലാ മനുഷ്യരെയും പോലെ സെലിബ്രിറ്റികൾക്കുമുണ്ട്. ഒരാൾ ഒരു ദിവസം പല സമയത്ത് വന്ന് ഹസ്തദാനം നടത്തുന്നത്. അത് നിഷ്ക്കളങ്ക ഉദ്ദേശത്തോടെയല്ലെന്ന് മനസ്സിലാക്കാൻ പ്രത്യേക വൈഭവത്തിന്റെ ആവശ്യമില്ല. ഒപ്പം തൊട്ടപ്പുറത്തു നിന്ന് തന്നെ ലിപ്‌ലോക്ക് ചെയ്യണമെന്ന് പറഞ്ഞ ഒരാൾ ഇപ്പുറത്ത് വന്ന് കൈ നീട്ടുമ്പോൾ അത് തിരിച്ചു കൊടുക്കാത്തത് അവരുടെ മാന്യത. കൈ നീട്ടിയൊരെണ്ണം കൊടുത്തിരുന്നെങ്കിൽ പോലും പൊതുസമൂഹം അവരെ കുറ്റപ്പെടുത്താനും സാധ്യതയില്ല.
