നടി ദിഷാ പഠാണിയുടെ പിതാവിനെ കബളിപ്പിച്ച് 25 ലക്ഷം തട്ടി

ബോളിവുഡ് നടിയായ ദിഷാ പഠാണിയുടെ പിതാവിനെ കബളിപ്പിച്ച് പണം തട്ടി അഞ്ചം​ഗ സംഘം. ദിഷ പഠാണിയുടെ പിതാവായ റിട്ട. എസ് പി ജ​ഗദീഷിനെയാണ് ഉന്നത പദവി നൽകാമെന്ന് പറഞ്ഞ് സംഘം കബളിപ്പിച്ചത്. 25 ലക്ഷം രൂപയാണ് സം​ഘം ഈ തരത്തിൽ ‌തട്ടിയെടുത്തത്. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ശിവേന്ദ്ര പ്രതാപ് സിങ്, ദിവാകർ ഗാർഗ്, ആചാര്യ ജയപ്രകാശ്, പ്രീതി ഗാർഗ്, അജ്ഞാതനായ ഒരാൾ എന്നിവർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. വഞ്ചന, ക്രിമിനൽ ഭീഷണിപ്പെടുതൽ, കൊള്ള എന്നിവയാണ് പ്രതികൾക്ക് എതിരെ ചുമത്തിയ കുറ്റങ്ങൾ.

സർക്കാർ കമ്മീഷനിൽ ഉയർന്ന സ്ഥാനം നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത് വിശ്വാസം നേടിയ ശേഷം 25 ലക്ഷം നേടിയെ‌ടുക്കുകയായിരുന്നു സംഘം. അഞ്ച് ലക്ഷം രൂപ പണമായും ബാക്കി പണം പല ബാങ്ക് ആക്കൗണ്ടുകളിലേക്കും അയച്ച് നല്‍കുകയായിരുന്നു. എന്നാൽ പണം വാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും പുരോ​ഗതിയില്ലാതെ വന്നപ്പോൾ ജ​ഗദീഷ് പണം തിരികെ ചോദിച്ചിരുന്നു. എന്നാല്‍ ഇതിന് ഭീഷണിയായിരുന്നു മറുപടി. ഇതിന് പിന്നാലെയാണ് ജ​ഗദീഷ് പരാതി നൽകിയത്.

അതേസമയം കൊറിയന്‍ സിനിമകള്‍ കാണുമ്പോള്‍ അവയില്‍ പലതും ബോളിവുഡില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തയ്യാറാക്കിയതാണെന്ന് തോന്നാറുണ്ടെന്ന് ചലച്ചിത്രതാരം ദിഷ പഠാണി. ഒരുപാട് സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഇഷ്ടപ്പെട്ടാല്‍ മാത്രമേ ഒരു സിനിമ ചെയ്യാറുള്ളൂവെന്നും പറഞ്ഞ ദിഷ, ഏറ്റവും പുതിയ ചിത്രമായ സൂര്യ നായകനായ കങ്കുവയാണ്.

Leave a Reply

Your email address will not be published. Required fields are marked *