എ പി ജെ എൻ എസ് എസ് പുരസ്‌കാർ 2024 – പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ഡോ.എ.പി. ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ എൻ എസ് എസ് ദിനത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന എൻ എസ് എസ് യൂണിറ്റുകൾക്കും പ്രോഗ്രാം ഓഫീസർക്കുമുള്ള ” എ പി ജെ എൻ എസ് എസ് പുരസ്കാർ 2024″ അവാർഡ് പ്രഖ്യാപിച്ചു

എൻ എസ് എസ് യൂണിറ്റുകൾ നടത്തിയ മികച്ചതും വേറിട്ടതും മാതൃകാപരവുമായ വിവിധ പ്രവർത്തനങ്ങളെ വിവിധ മേഖലകളായി തിരിച്ചാണ് അവാർഡിന് പരിഗണിച്ചത്. ജീവകാരുണ്യം, പരിസ്ഥിതി, ലഹരി വിമുക്തം, സ്ത്രീ ശാക്തീകരണം, മാലിന്യ സംസ്കരണം, പാലിയേറ്റീവ് കെയർ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ കാഴ്ച വെച്ച സംസ്ഥാനത്തെ മികച്ച എൻ എസ് എസ് യൂണിറ്റുകൾക്കും പ്രോഗ്രാം ഓഫീസർമാർക്കും ” എ പി ജെ എൻ എസ് പുരസ്കാർ 2024″ നൽകി ആദരിക്കുന്നു.

1, ജി.വി.എച്ച്. എസ് സ്കൂൾ വിതുര, തിരുവനന്തപുരം
( ജീവകാരുണ്യം)
ശ്രീ. അരുൺ വി.പി

2, വിക്ടറി വി.എച്ച്.എസ് സ്കൂൾ, ഓലത്താന്നി, തിരുവനന്തപുരം ( മാലിന്യ സംസ്കരണം)
ശ്രിമതി. സിനി ആർ എസ്

3, ഇരിങ്ങാലക്കുട ഗവൺമെൻ്റ് മോഡൽ ബോയ്സ് വി എച്ച് എസ് സ്കൂൾ, തൃശൂർ
(ജീവകാരുണ്യം & പാലിയേറ്റീവ് കെയർ)
ശ്രീമതി. ലസീദ എം. എ

4, എസ് എൻ ഡി പി വി.എച്ച്.എസ് സ്കൂൾ, അടിമാലി , ഇടുക്കി
(മാലിന്യ സംസ്കരണം)
ശ്രീ. നിതിൻ മോഹൻ

5, മാനവേദൻ വി. എച്ച്. എസ് സ്കൂൾ , നിലമ്പൂർ, മലപ്പുറം
(സ്ത്രീ ശാക്തീകരണം)
ശ്രീമതി. ലീനാകുമാരി വി.ജി.

6, ഗവ. വി.എച്ച്. എസ് സ്കൂൾ, ഇരിങ്ങോൾ, എറണാകുളം
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ)
ശ്രീ. സമീർ സിദ്ദീഖി.പി

7, ഗവ. മോഡൽ ബോയ്സ് എച്ച്. എസ് എസ്, തൈയ്ക്കാട്, തിരുവനന്തപുരം
(പരിസ്ഥിതി സംരക്ഷണം)
ശ്രീ. രതീഷ് കുമാർ ജെ
( ഹയർ സെക്കൻഡറി വിഭാഗം)

8, ഗവ. കോളേജ് ഫോർ വിമൺ , വഴുതയ്ക്കാട് , തിരുവനന്തപുരം
ജീവകാരുണ്യ പ്രവർത്തനങ്ങൾ)
ഡോ സേതു ലക്ഷ്മി & ഡോ ശ്യാമ കെ.ആർ
കേരള യൂണിവേഴ്സിറ്റി

9, മഹാത്മാഗാന്ധി ആർട്സ് & സയൻസ് കോളേജ്. ചെണ്ടയാട്, കണ്ണൂർ സർവ്വകലാശാല ഷീന. കെ

10, വെണ്ടാർ ശ്രീ വിദ്യാദിരാജ വി.എച്ച്. എസ് സ്കൂൾ , കൊല്ലം
(മികച്ച രക്തദാന പ്രവർത്തനങ്ങൾ & പാലിയേറ്റീവ് കെയർ)
ശ്രീ. സന്തോഷ് കോയിക്കൽ

ഡോ.എ.പി.ജെ അബ്ദുൽകലാമിൻ്റെ ജന്മദിനമായ ഒക്ടോബർ 15ന് തിരുവനന്തപുരത്ത് ഭാരത് ഭവനിൽ വച്ച് നടക്കുന്ന സമ്മേളനത്തിൽ അവാർഡ് ജേതാക്കൾക്കുള്ള പുരസ്ക്കാരങ്ങൾ വിതരണം ചെയ്യുമെന്ന് ഡോ.എ പി ജെ അബ്ദുൽകലാം സ്റ്റഡി സെൻ്റർ ഡയറക്ടർ പൂവച്ചൽ സുധീർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *