വിജയത്തിലേക്കുള്ള ചുവടുറപ്പിച്ച ലൂണ ഗ്രൂപ്പ്‌

ജീവിതത്തിൽ വിജയിക്കണമെന്ന് ആഗ്രഹിച്ച അതിനായി പരിശ്രമിച്ചാൽ വിജയം ഉറപ്പാണെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തരികയാണ് കാസർഗോഡ് സിറിയ സ്വദേശിയായ ബാദ്ഷാ അഹമ്മദ് എന്ന 23 കാരൻ. ബിസിനസിനെ ബാലപാഠങ്ങൾ പോലും അറിയാത്ത പ്രായത്തിൽ സ്വന്തമായൊരു ബിസിനസ് തുടങ്ങണമെന്ന് അതിയായ ആഗ്രഹത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് തന്റെ ചെറു പ്രായത്തിൽ തന്നെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുകയും അതിലൂടെ പ്രോഡക്ടുകൾ റീസെല്ലിംഗ് ചെയ്യാൻ തുടങ്ങി. തന്റെ ആദ്യത്തെ സംരംഭവും വരുമാനവും അതായിരുന്നു എന്ന് ബാദ്ഷ അഹമ്മദ് ഇപ്പോഴും ഓർക്കുന്നു.

പത്താം ക്ലാസ്സ് കഴിഞ്ഞു മതപഠനം ആരംഭിച്ച സമയത്താണ് മറ്റാരെയും ആശ്രയിക്കാതെ സ്വന്തമായി ഒരു വരുമാനം ഉണ്ടാകണമെന്ന ആഗ്രഹം ബാദ്ഷയുടെ ഉള്ളിൽ മുളപൊട്ടുന്നത്. പഠനത്തിൽ അധികം താല്പര്യം ഇല്ലാതിരുന്ന ബാദ്ഷ അഹമ്മദ് പ്ലസ് വൺ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. റീസെല്ലിങിലൂടെ കുഴപ്പമില്ലാത്ത വരുമാനം നേടിയെങ്കിലും എന്റെ ആഗ്രഹങ്ങൾ അതിലൊതുക്കി നിർത്താൻ ബാദ്ഷാ തയ്യാറായിരുന്നില്ല. തന്റെ കൂട്ടുകാരനുമായി ചേർന്ന് ഒരു ചെറിയ ബിസിനസ് ആരംഭിച്ചു എങ്കിലും അതുമായി അധികനാൾ മുന്നോട്ട് പോകാൻ കഴിഞ്ഞില്ല. തന്റേതായ ഒരു ബ്രാൻഡ് സൃഷ്ടിച്ചെടുക്കണമെന്ന് അതിയായ ആഗ്രഹത്തിൽ നിന്നുമാണ് ബാദ്ഷാ 2017 ൽ ലൂണാ ഗ്രൂപ്പ് എന്ന ബ്രാൻഡിന് തുടക്കം കുറിക്കുന്നത്. അതിലൂടെ പലതരം പ്രോഡക്ടുകൾ ഓൺലൈൻ വഴി വില്പന ചെയ്യാൻ തുടങ്ങി. വിവിധയിനം ബ്യൂട്ടി സോപ്പുകൾ, ബിരിയാണി മസാല, അച്ചാറുകൾ ഇതൊക്കെയായിരുന്നു തുടക്കത്തിൽ.

ഏതൊരു സംരംഭകനെയും പോലെ ബിസിനസ്സിലും ജീവിതത്തിലും ഉണ്ടാവുന്ന തിരിച്ചടികൾ ബാദ്ഷയെയും തേടിയെത്തി. സാമ്പത്തിക ബാധ്യത പെരുകും എന്ന സാഹചര്യത്തിൽ വീട്ടുകാർ ഉൾപ്പെടെ പിന്മാറാൻ ആവശ്യപ്പെട്ടിട്ടും ബാദ്ഷാ പുറകിലോട്ട് പോകാൻ തയ്യാറായില്ല. സ്നേഹിച്ച പെണ്ണിൽ നിന്നും ഉണ്ടായ പിന്മാറ്റം ഏറെ ആഴത്തിലുള്ള വേദനകൾ സമ്മാനിച്ചു എങ്കിലും തന്റെ സ്വപ്നങ്ങൾ ഏതെങ്കിലും ഒരു പ്രതിസന്ധിക്ക് മുന്നിൽ അടിയറ വയ്ക്കാൻ ഉള്ളതല്ല എന്ന ഉറച്ച തീരുമാനം ബാദ്ഷായെ മുന്നോട്ടു നടക്കാൻ പ്രേരിപ്പിച്ചു.

തുടക്കത്തിൽ മറ്റു ബ്രാൻഡുകളുടെ പ്രോഡക്ടുകൾ ആയിരുന്നു ലൂണയുടെ കീഴിലൂടെ വിൽപ്പന നടത്തിയിരുന്നതെങ്കിൽ പിന്നീട് സ്വന്തമായി മാനുഫാക്ചറിങ് ചെയ്ത പ്രോഡക്ടുകളുടെ വില്പന ആരംഭിച്ചു. ലൂണാ ബ്യൂട്ടി സോപ്പ്, ലൂണാ ബാത്തിങ് സോപ്പ്, ഡോങ്കി മിൽക്ക് സോപ്പ്, ഗോഡ് മിൽക്ക് സോപ്പ്, SHEA ബട്ടർ ബേബി സോപ്പ്, ആൽമണ്ട് സോപ്പ്, കോഫി സോപ്പ് തുടങ്ങിയ ചർമ്മ സംരക്ഷണത്തിന് ആവശ്യമായ പ്രോഡക്ടുകൾ സ്വന്തമായി മാനുഫാക്ചറിങ് ചെയ്യുകയും അതിന്റെ വിപണനം ഓൺലൈനിലൂടെ കേരളത്തിനകത്തും പുറത്തും വ്യാപിപ്പിക്കുകയും ചെയ്തു.
മികച്ച ക്വാളിറ്റിയിലും ഏറ്റവും നല്ല പ്രൈസിലും ഉപഭോക്താക്കളിലേക്ക് പ്രോഡക്ടുകൾ എത്തിക്കുക എന്ന ലക്ഷ്യമാണ് ബാദ്ഷാ എന്ന യുവ സംരംഭകനു ഉള്ളത്.

വ്യക്തമായ ലക്ഷ്യബോധം ഉണ്ടെങ്കിൽ ജീവിതത്തിൽ ഒന്നിനും നമ്മളെ തടയാനാകില്ല എന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച വ്യക്തിയാണ് ബാദ്ഷാ. തന്റെ ഈ ചെറു പ്രായത്തിൽ തന്നെ കൃത്യമായ ലക്ഷ്യബോധത്തോടെ കൂടി തന്റെ സംരംഭത്തെ മുന്നോട്ടു കൊണ്ടുപോകാനും ഏഴോളം സ്റ്റാഫുകൾക്ക് തൊഴിൽ നൽകുവാനും അദ്ദേഹത്തിന് സാധിച്ചു. 2026 ഓടുകൂടി ലൂണാ ഗ്രൂപ്പിനെ കേരളത്തിലെ ഏറ്റവും മികച്ച ഒരു ബ്രാൻഡ് ആക്കി മാറ്റുക ഒപ്പം തന്നെ നിരവധി പേർക്ക് തൊഴിൽ നൽകി തന്റെ ബ്രാൻഡിലൂടെ മറ്റുള്ളവർക്ക് ഒരു കൈത്താങ്ങുക എന്ന ലക്ഷ്യവുമായി തന്റെ സംരംഭക യാത്രയുമായി മുന്നേറുകയാണ് ബാദ്ഷാ അഹമ്മദ്.

Leave a Reply

Your email address will not be published. Required fields are marked *