കാർട്ടൂണിന്റെയും ഗെയിമുകളുടെയും ലോകത്തു വിഹരിക്കുന്ന ബാല്യത്തിൽ തന്നെ മമ്മൂട്ടിയുടെ സ്റ്റൈൽ സെൻസ് പിന്തുടർന്ന് ഫാഷൻലെ വിസ്മയമാകുകയാണ് ഇഷാൻ എന്ന 11 വയസ്സുകാരൻ. ഇതിനോടകം 75ൽ പരം ഷോകളിൽ പങ്കെടുക്കുകയും അതിൽ തന്നെ 25 ഓളം ഷോകളിൽ ടൈറ്റിൽ വിന്നറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു എന്നത് ഈ കുരുന്നു മിടുക്കന്റെ നേട്ടങ്ങൾ തന്നെയാണ്.

2024 -ൽ 7 ഓളം ഷോകളിൽ ഇഷാൻ മത്സരാർത്ഥിയായിരുന്നു. അതിലേറെ ശ്രദ്ധേയമായത് തായ്ലാൻഡ് ബാങ്കോക്കിൽ വെച്ച് നടന്ന വേൾഡ് ഫൈനൽ ഷോ ജൂനിയർ മോഡൽ ഇന്റർനാഷണലിന്റെ (JMI) ടൈറ്റിൽ വിന്നർ ഇഷാനായിരുന്നു എന്നതാണ്. കൂടാതെ ഈയൊരു കോമ്പറ്റീഷനിലൂടെ ടൈറ്റിൽ നോടൊപ്പം തന്നെ
ബെസ്റ്റ് സ്യൂട്ട് അവാർഡ്, ബെസ്റ്റ് ക്രിയേറ്റിവിറ്റി നാഷണൽ കോസ്റ്റ്യൂം അവാർഡ്, എക്സ്ട്രീം ടാലന്റ് പുരസ്കാരം( category preteen) തുടങ്ങി നാലോളം പുരസ്കാരങ്ങളും ഇഷാനെ തേടി എത്തിയിരുന്നു. ഈ കുഞ്ഞു പ്രായത്തിൽ തന്നെ കരിയറിൽ നേടാവുന്നതിൽ മികച്ച നേട്ടം തന്നെയായിരുന്നു JMI യുടെ ടൈറ്റിൽ വിന്നർ ആയത്. ഇരുപതോളം രാജ്യങ്ങളിൽ നിന്നുള്ള കുഞ്ഞു മത്സരാർത്ഥികളെ പുറകിലാക്കിയായിരുന്നു ഇഷാൻ ഈ വിജയം നേടിയത്. ഏതാണ്ട് 10 വർഷത്തെ സ്വപ്ന സാക്ഷാത്കാരം ആയിരുന്നു 2024 ലെ JMI വേൾഡ് ഫൈനൽ.
ഫാഷൻ റാമ്പുകളിലെ വിസ്മയം
രണ്ടര വയസ്സിലാണ് ഫാഷൻ മോഡലിംഗ് രംഗത്തേക്കുള്ള ഇഷാന്റെ രംഗപ്രവേശം. അമ്മ മേഘയ്ക്ക് ഈ മേഖലയോടുള്ള താല്പര്യം ആണ് ഇഷാനെ ഈ മേഖലയിലേക്ക് എത്തിച്ചത്. കേരളത്തിലെ ആദ്യ മോഡലിംഗ് കമ്പനിയായ അൻഷാദ് ആഷ് അസീസിന്റെ എമിറേറ്റ്സ് ഫാഷൻ വീക് സെക്കൻഡ് റണ്ണറപ്പായി എട്ടാം വയസ്സിൽ ആദ്യത്തെ മോഡലിംഗ് പുരസ്കാരത്തിന് ഇഷാൻ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് മത്സരങ്ങളുടെയും വിജയത്തിന്റെയും തേരോട്ടമായിരുന്നു ഇഷാൻ എം ആന്റോയുടെ ജീവിതത്തിൽ. എട്ടുമാസത്തിനുള്ളിൽ പതിനാറോളം മത്സരങ്ങളുടെ ടൈറ്റിലുകളാണ് ഈ കുരുന്ന പ്രതിഭയെ തേടിയെത്തിയത്. അങ്ങനെ ആഗോള ഫാഷൻ ലോകത്ത് അറിയപ്പെടുന്നൊരു സെലിബ്രിറ്റി കിഡ് മോഡലായി ഇഷാൻ മാറി.

JMI വേൾഡ് ഫൈനൽ ടൈറ്റിൽ വിന്നർ, ഇന്റർനാഷണൽ ഫാഷൻ ഐഡൽ, UAE ടൈറ്റിൽ വിന്നർ, ബെസ്റ്റ് ഇന്റർനാഷണൽ കിഡ് മോഡൽ ഓഫ് UAE, വൈസ് ഇന്റർനാഷണൽ ഫാഷൻ വീക്ക് ബ്രാൻഡ് അംബാസിഡർ തുടങ്ങി ഈ 11കാരൻ മുത്തമിട്ട പുരസ്കാരങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. ചെറുപ്രായത്തിൽ തന്നെ ദേശീയതലത്തിലും സംസ്ഥാനതലത്തിലും മോഡലിംഗ് അവാർഡുകൾ, കൂടാതെ ഇന്റർനാഷണൽ അവാർഡുകൾ ഈ 10 വർഷക്കാലം നേട്ടങ്ങളുടെ വലിയൊരു പട്ടികയാണ് ഇഷാനു പറയാനുള്ളത്. ലോകോത്തര ക്ലോത്തിങ് ബ്രാൻഡുകളുടെ മുഖമായി ഫാഷൻ റാമ്പുകളിൽ മിന്നിത്തിളങ്ങാനും സെലിബ്രിറ്റി കിഡ് മോഡൽ എന്ന സ്ഥലത്തേക്ക് തന്റെ വളർച്ചയുടെ പടവുകൾ കയറാനും ഈ കൊച്ചു മിടുക്കിന് ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ സാധിച്ചു. ഓരോ ചുവടിലും ഇഷാന പ്രചോദനവും പിന്തുണയും അമ്മ മേഘ തന്നെയാണ്.

തിരുവനന്തപുരം ലക്കോൾ ചെമ്പക ഇടവക്കോട് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ഇഷാൻ എം ആന്റോ. കരിയറിനോടൊപ്പം പഠനത്തിലും മികവു പുലർത്തുന്ന വിദ്യാർത്ഥി കൂടിയാണ് ഈ കൊച്ചു മിടുക്കൻ. ചെറുപ്രായത്തിൽ തന്നെ കരിയറിനെ കുറിച്ച് ഇത്രയേറെ ഫോക്കസ് ചെയ്തു പ്രവർത്തിക്കുന്ന മറ്റൊരു കുട്ടി ഉണ്ടാകില്ലെന്ന് തന്നെ പറയാം. ഓരോ മത്സരങ്ങളിലും വിജയക്കൊടി പാറിച്ച നേട്ടങ്ങൾ സ്വന്തം നാടിനും നാട്ടുകാർക്കും അഭിമാനത്തിന്റെ വേളകൾ നൽകുകയാണ് ഇഷാൻ. ഓരോ ചുവടിലും തന്റെ ഫാഷൻ റോൾ മോഡൽ ആയ മമ്മൂക്ക യോടുള്ള കടുത്ത ആരാധന തന്നെയാണ് ഓരോ മത്സരത്തെയും സധൈര്യം പിന്നിട്ട് വിജയിച്ചു വരാൻ ഇഷാനെ സജ്ജനാക്കുന്നത്.

ഫാഷൻ മോഡലിംഗ് മേഖലയിലെ ഓരോ അപ്ഡേഷനെയും കണ്ടെത്തി സ്വയം അപ്പ്ടുഡേറ്റായി ഇരിക്കാനും ഈ കൊച്ചു മിടുക്കൻ ശ്രദ്ധിക്കാറുണ്ട്. കൂടാതെ കുറച്ചുകൂടി പ്രൊഫഷണൽ രീതിയിൽ തന്നെ ഫാഷൻ മോഡലിങ് രംഗത്തെ സമീപിക്കാനായി ഇന്റർനാഷണൽ കൊറിയോഗ്രാഫേഴ്സ് ആയ അതുൽസ് അക്കാദമിയിലെ അതുൽ, എമിറേറ്റ്സ് ഫാഷൻ കമ്പനിയിലെ അൻഷാദ് ആഷ് അസീസ്, UAE യിലെ അജയ് അശോക്, അരുൺ രത്ന എന്നിങ്ങനെ തുടങ്ങുന്ന ഒരു കൂട്ടം മികച്ച ഗുരുക്കന്മാരുടെ ശിക്ഷണത്തിലാണ് ഇഷാൻ ഇപ്പോൾ. കൂടാതെ ഡാലൻ റൗണ്ടിനുവേണ്ടി Bigfoot Talent Arena യിലെ പ്രശസ്ത ഡാൻസ് കൊറിയോഗ്രാഫറായ മാസ്റ്റർ നിതിന്റെയും ശിക്ഷണം തേടിയിട്ടുണ്ട്. ഫാഷൻ ബ്യൂട്ടി ഇൻഡസ്ട്രിയിൽ IMFA ഇൻഡോ മോഡലിംഗ് അസോസിയേഷൻ ഇഷാനു പൂർണപിന്തുണ നൽകുന്നുണ്ട്. കൂടാതെ ഈ മേഖലയുമായി ബന്ധപ്പെട്ട് നിൽക്കുന്ന പ്രമുഖ വ്യക്തികളായ pinto XPRESSION Neeraj Merakiz, Anshad Aash Aziz, Athul Suresh, Dhanya madam, Sarath Chandran തുടങ്ങിയവരുടെ പൂർണ്ണ പിന്തുണയും പ്രചോദനവും ഇഷാന്റെ മുന്നോട്ടുള്ള ഓരോ ചുവടുകൾക്കും ശക്തി പകരുന്നുണ്ട്.

തന്റെ ആരാധ്യ പുരുഷനെപ്പോലെ തന്നെ മികച്ചൊരു സെലിബ്രിറ്റി ആവുക എന്നതാണ് ഈ കൊച്ചു മിടുക്കന്റെ ലക്ഷ്യം. അടുത്തതായി രാജസ്ഥാനിലെ ജയ്പൂരിൽ വച്ച് നടക്കുന്ന ബ്യൂട്ടി പേജന്റിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇഷാൻ.
