കൂത്താട്ടുകുളം ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും ശില്പശാലയും സാഹിത്യ സെമിനാറും ഈസ്റ്റ് മാറാടി ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു. പി.ടി.എ പ്രസിഡന്റ് സിനിജ സനിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നിർവഹിച്ചു.
കൂത്താട്ടുകുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബോബി ജോർജ് സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ജിഷ ജിജോ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ഫാത്തിമ റഹിം, എച്ച്.എം ഇൻ ചാർജ് ഷീബ എം.ഐ, പി.ടി.എ വൈസ് പ്രസിസന്റ് ഷാജി എം.എ, എം.പി. ടി.എ പ്രസിഡന്റ് ഷർജ സുധീർ എന്നിവർ ആശംസകൾ അറിയിച്ചു. വിദ്യാരംഗം കൂത്താട്ടുകുളം ഉപജില്ലാ കൺവീനർ പി.കെ അനിൽകുമാർ നന്ദി പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തിനു ശേഷം ചിത്രകാരനും ശില്‌പിയും ഷോർട്ട് ഫിലിം ഡയറക്ടറുമായ സനൂപ് മാറാടിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി കാർട്ടൂൺ / കാരിക്കേച്ചർ ശില്പശാല നടന്നു. ഹൈസ്കൂൾ കുട്ടികൾക്കു വേണ്ടി ‘മുകുന്ദനും മയ്യഴിപ്പുഴയുടെ തീരങ്ങളിലും’ എന്ന വിഷയത്തിൽ സെമിനാർ നടന്നു .ഹയർ സെക്കന്ററി അധ്യാപകനായ അനൂപ് തങ്കപ്പൻ മോഡറേറ്ററായിരുന്നു
