ഇരിങ്ങോൾ സ്കൂളിൽ ഡയപ്പർ ബാങ്ക് ഉദ്ഘാടനം

സമഗ്രശിക്ഷ കേരളം , എറണാകുളം പെരുമ്പാവൂർ ബി.ആർ.സി യുടെ പരിധിയിലുള്ള പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കിടപ്പിലായ ഭിന്ന ശേഷി കുട്ടികൾക്കു കൈത്താങ്ങായി പെരുമ്പാവൂർ ബി.ആർ.സി യുടെ നേതൃത്വത്തിൽ ആരംഭിച്ച ഡയപ്പർ ബാങ്കിൻ്റെ ഉദ്ഘാടനം നടത്തി.

ഗവ. വി. എച്ച്. എസ്. എസ് ഇരിങ്ങോൾ സ്ക്കൂളിൻ്റ സ്പെഷ്യൽ കെയർ സെൻ്ററിൽ വെച്ച് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ടിൻ്റു സെബാസ്റ്റ്യൻ സ്വാഗതം പറയുകയും വാർഡ് കൗൺസിലർ ശാന്താ പ്രഭാകർ അധ്യക്ഷ പദം അലങ്കരിക്കുകയും ചെയ്തു. പെരുമ്പാവൂർ മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി അംഗം അനിതാ പ്രകാശ് ഉദ്ഘടനം ചെയ്ത യോഗത്തിൽ മുഖ്യതിഥിയായി പെരുമ്പാവൂർ എ . ഇ . ഓ ബിജിമോൾ ഓ . കെ യും പങ്കെടുത്തു. പെരുമ്പാവൂർ ബി. പി. സി. മീന ജോക്കബ് പദ്ധതി വിശദീകരണം നടത്തി.

പ്രസ്തുത യോഗത്തിൽ പി.ടി.എ പ്രസിഡൻ്റ് എൽദോസ് വീണമാലിൽ , മാതൃസംഘമം പ്രസിഡൻ്റ് സരിത, പ്രിൻസിപ്പൽ ഷിമ്മി ആർ സി എൻ എസ് എസ്. പ്രോഗ്രാം ഓഫീസർ സമീർ സിദ്ദിഖി എന്നിവർ ആശംസകൾ അറിയിച്ചു. ഗവ. വി. എച്ച്. എസ്. എസ് ഇരിങ്ങോളിലെ എൻ. എസ്. എസ് യൂണിറ്റ്, ഡയപ്പർ ബാങ്കിലേക്ക് ആദ്യ ഡയപ്പറുകൾ നൽകി. പൊതുജന പങ്കാളിത്വത്തോടെ നടത്തുന്ന ഡയപ്പർ ബാങ്കിലേക്ക് നസീർ ടി. എം , എസ്. എം. സി ചെയർമാൻ ഗേൾസ് ഹൈസ്കൂൾ പെരുമ്പാവൂർ, പെരുമ്പാവൂർ സി. ഐ . ടി.യു അംഗങ്ങൾ , സ്പഷ്യൽ എഡ്യുക്കേറ്റർമാർ എന്നിവർ ഡയപ്പർ ബാങ്കിലേക്ക് ഡയപ്പറുകൾ നൽകി. പെരുമ്പാവൂർ ബി.ആർ സി സ്പെഷ്യൽ എഡ്യുക്കേറ്റർ ശ്രീമതി ലിമിഡാൻ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *