രാഷ്ട്രപതി ഭവന് അകത്ത് പേരുമാറ്റി ദ്രൗപതി മുർമു; പരിഹാസവുമായി പ്രിയങ്ക ഗാന്ധി

രാഷ്ട്രപതി ഭവന് അകത്ത് പേരുമാറ്റം നടത്തിരിക്കുകയാണ്. രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിക്ക് അകത്ത് രണ്ട് ഹാളുകളുടെ പേരാണ് മാറ്റിയത്. രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിന് ഗണതന്ത്ര മണ്ഡപ് എന്നാണ് പുതിയ പേര് നൽകിയത്. അശോക് ഹാളിന് അശോക് മണ്ഡപ് എന്നും മാറ്റി. പേരുകൾ മാറ്റി രാഷ്ട്രപതി ദ്രൗപതി മുർമു ഉത്തരവിറക്കി.

രാജഭരണ കാലത്തേയും ബ്രിട്ടീഷ് ഇന്ത്യയേയും ഓർമ്മിപ്പിക്കുന്ന പദമാണ് ദർബാറെന്നും ഇന്ത്യ റിപ്പബ്ലിക് ആയതോടെ അതിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നുമാണ് ഉത്തരവിൽ രാഷ്ട്രപതി വിശദീകരിക്കുന്നത്. എന്നാൽ പേരുമാറ്റത്തെ പരിഹസിച്ച് കൊണ്ട് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. ദർബാറെന്ന സങ്കൽപ്പമില്ലെങ്കിലും ചക്രവർത്തി എന്ന സങ്കൽപ്പമുണ്ടെന്ന് പ്രിയങ്ക പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *