എക്‌സില്‍ ഏറ്റവും കൂടുതല്‍ ആളുകൾ പിന്തുടരുന്ന ലോകനേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി

രാഷ്ട്രീയ നേതാക്കളുടെ സോഷ്യൽ മീഡിയ വഴിയുള്ള ഇടപെടൽ ഇക്കാലത്ത് ലോകത്ത് വലിയ ശ്രദ്ധയാണ് നേടാറുള്ളത്. ആഗോള വിഷയങ്ങളിലെല്ലാം സോഷ്യൽ മീഡിയയിലൂടെയാണ് നേതാക്കൾ ഇടപെടാറുള്ളത്. രാഷ്ട്രീയ കാര്യങ്ങളിൽ എക്സ് പ്ലാറ്റ് ഫോമിന് വലിയ സ്വാധീനുണ്ടെന്ന് നമുക്കറിയാം. എക്സിലെ ഫോളോവേഴ്സ് വർധിക്കുക എന്നത് അതുകൊണ്ടുതന്നെ രാഷ്ട്രീയ നേതാക്കൾക്ക് വലിയ ഗുണം ചെയ്യുന്ന കാര്യമാണ്.

സാമൂഹ്യമാധ്യമമായ എക്‌സില്‍ ഏറ്റവും കൂടുതല്‍ ആളുകൾ പിന്തുടരുന്ന ലോകനേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിരിക്കുകയാണ്. 2009-ല്‍ അക്കൗണ്ട് ആരംഭിച്ചത് മുതല്‍ എക്‌സില്‍ സജീവമായ മോദി തന്നെയാണ് തന്റെ എക്‌സ് ഫോളോവര്‍മാരുടെ എണ്ണം 10 കോടി (100 മില്യണ്‍) കവിഞ്ഞതായി അറിയിച്ചത്. യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ (38.1 ദശലക്ഷം ഫോളോവേഴ്‌സ്), ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് (11.2 ദശലക്ഷം ഫോളോവേഴ്‌സ്), പോപ്പ് ഫ്രാൻസിസ് (18.5 ദശലക്ഷം ഫോളോവേഴ്‌സ്) എന്നിവരുൾപ്പെടെയുള്ള ആഗോള നേതാക്കളെയാണ് മോദി മറികടന്നത്.

മൂന്ന് വര്‍ഷത്തിനിടെ 30 ലക്ഷം പേരാണ് എക്‌സില്‍ പുതുതായി മോദിയെ ഫോളോ ചെയ്തത്. കഴിഞ്ഞ വര്‍ഷങ്ങളിലാണ് മോദിയുടെ എക്‌സ് ഫോളോവര്‍മാരുടെ എണ്ണം വലിയതോതില്‍ വര്‍ധിച്ചത്.

മോദിയുടെ യൂട്യൂബ് ചാനലിന് 2.5 കോടി സബ്ക്‌സ്‌ക്രൈബര്‍മാരാണ് ഇപ്പോഴുള്ളത്. ​ ​ഊ​ർ​ജ്ജ​സ്വ​ല​മാ​യ​ ​മാ​ദ്ധ്യ​മ​ത്തി​ലെ​ ​ച​ർ​ച്ച​ക​ൾ,​ ​സം​വാ​ദ​ങ്ങ​ൾ,​ ​ക്രി​യാ​ത്മ​ക​ ​വി​മ​ർ​ശ​ന​ങ്ങ​ൾ​ ​എ​ന്നി​വ​ ​വി​ല​മ​തി​ക്കു​ന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പ്രതിപക്ഷ നേതാവ് രാഹുലിന് 26.4 മില്യണും ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിന് 27.5 മില്യണുമാണ് ഫോളോവേഴ്സ്.

Leave a Reply

Your email address will not be published. Required fields are marked *