ആഡംബര കാറിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവം; ‘ശിക്ഷക്ക് പകരം ഉപന്യാസം എഴുതാന്‍ നിര്‍ദേശം’, വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

പതിനേഴുകാരന്‍ മദ്യലഹരിയില്‍ ഓടിച്ച ആഡംബരകാര്‍ ഇരുചക്രവാഹനത്തില്‍ ഇടിച്ച് രണ്ട് ഐ.ടി. ജീവനക്കാര്‍ മരിച്ച സംഭവത്തില്‍ നരേന്ദ്ര മോദിയുടെ നിലപാടിനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നമ്മുടെ ഇന്ത്യയിൽ നിലവിൽ സമ്പത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നീതി നടപ്പാക്കുന്നത്. രണ്ട് ഇന്ത്യയെയാണ് ഇതിലൂടെ മോദി സൃഷ്ടിച്ചതെന്നാണ് രാഹുല്‍ ഗാന്ധി ആരോപിക്കുന്നത്.

സംഭവത്തില്‍ അറസ്റ്റിലായ കൗമാരക്കാരന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ജാമ്യം അനുവദിച്ചിരുന്നു. റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെത്തി ഗതാഗതനിയമങ്ങള്‍ പഠിച്ച് 15 ദിവസത്തിനകം ‘റോഡ് അപകടങ്ങളും അവയുടെ പരിഹാരങ്ങളും’ എന്നവിഷയത്തില്‍ 300 വാക്കുകളുടെ ഒരു ഉപന്യാസം എഴുതാനാണ് നിര്‍ദേശം ശേഷം ജാമ്യം അനുവദിക്കുകയും ചെയ്തു.രണ്ട് ജീവനു പകരം ഓരു ഉപന്യാസം എഴുത്തിയാൽ മതിയാകുമോ

ഈ സ്ഥാനത്ത് ഏതെങ്കിലും സാധാരണകാരൻ ആയിരുന്നു ഡ്രൈവറായിരുന്നതെങ്കിൽ അപകടമുണ്ടാക്കിയതെങ്കിൽ പത്തുവര്‍ഷം ജയിലില്‍ അടച്ചേനെ. എന്നാല്‍, പണക്കാരന്റെ 17 വയസ്സുള്ള മകന്‍, പോര്‍ഷെ ഓടിച്ച് അപകടമുണ്ടാക്കുമ്പോള്‍ അയാളോട് ഉപന്യാസമെഴുതാനാണ് ആവശ്യപ്പെടുന്നത്. എന്തുകൊണ്ടാണ് ട്രക്ക് ഡ്രൈവറോടോ ബസ് ഡ്രൈവറോടോ ഉപന്യാസം എഴുതാന്‍ ആവശ്യപ്പെടാത്തത്‌? എന്നാണ് രാഹുൽ ചോദിക്കുന്നത്.

കോടീശ്വരന്മാരുടേയും പാവപ്പെട്ടവരുടേയും രണ്ട് ഇന്ത്യ എന്തുകൊണ്ട് ഉണ്ടാക്കുന്നു എന്ന് നരേന്ദ്രമോദിയോട് ചോദിച്ചപ്പോള്‍, എല്ലാവരേയും ദരിദ്രര്‍ ആക്കണോയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. എന്നാല്‍, ഇവിടെ പ്രശ്‌നം നീതിയാണ്. പാവപ്പെട്ടവര്‍ക്കും പണക്കാര്‍ക്കും ഒരേപോലെ നീതി ലഭിക്കണം. ഇത്തരം അനീതിക്കെതിരെയാണ് കോണ്‍ഗ്രസിന്റെ പോരാട്ടമെന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു

17-കാരന്‍ ഓടിച്ച കാറിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ പിതാവിനെ അറസ്റ്റുചെയ്തിരുന്നു. സംഭവത്തിനുശേഷം ഒളിവില്‍പോയ കെട്ടിടനിര്‍മാതാവായ വിശാല്‍ അഗര്‍വാളിനെ മഹാരാഷ്ട്രയിലെ സംഭാജിനഗറില്‍നിന്നാണ് മഹാരാഷ്ട്ര പോലീസ് അറസ്റ്റുചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെ പുണെ കല്യാണിനഗറില്‍വെച്ചാണ് ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന രണ്ടുപേരെ കാറിടിച്ചുവീഴ്ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *