തെന്നിന്ത്യയില്‍ മാത്രമല്ല ഇന്ത്യയില്‍ മുഴുവന്‍ ആരാധകരുള്ള നടിയാണ് തമന്ന. അവസാനമായി താരത്തിന്റെതായി ഇറങ്ങിയ സിനിമ ‘അറണ്‍മണൈ 4’ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ തമന്ന തന്റെ ശമ്പളം ഉയര്‍ത്തിയെന്നാണ് വിവരങ്ങള്‍ പുറത്ത് വരുന്നത്. 30 ശതമാനത്തോളമാണ് തമന്ന തന്റെ ശമ്പളം ഉയര്‍ത്തിയത്. 3 കോടി രൂപയാണ് തമന്നയ്ക്ക് രജനികാന്തിന്റെ ജയിലറില്‍ പ്രതിഫലം കിട്ടിയത്. ഇത് 4 കോടിയിലേക്ക് താരം ഉയര്‍ത്തിയെന്നാണ് വിവരം. അടുത്ത തമിഴ് ചിത്രത്തിന് താരം ഈ തുക ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ബാന്ദ്ര എന്ന മലയാള സിനിമയാണ് തമന്നയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ദിലീപ് ആയിരിന്നു ചിത്രത്തിലെ നായകന്.
അരൺമനൈ ചിത്രത്തിന്റെ തുടക്കം മുതൽ സ്ഥിരം ലൈനില്‍ തന്നെയാണ് സംവിധായകന് കഥ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് റിവ്യൂകള്‍ വന്നത്. എന്നാല്‍ അതൊന്നും കളക്ഷനെ ബാധിച്ചില്ലെന്ന് ഇപ്പോൾ സംവിധായകൻ തെളിയിച്ചു കഴിഞ്ഞു. ചിത്രം ഇതിനകം 75 കോടി ഗ്രോസ് നേടിയിട്ടുണ്ട്. ഇനി ഒട്ടും വൈകാതെ തന്നെ ചിത്രം 100 കോടിയില്‍ എത്താൻ കഴിയും എന്ന പ്രതീക്ഷയിലാണ് ആരാധകർ. വളരെക്കാലത്തിന് ശേഷം തമിഴില്‍ ഒരു ബോക്സോഫീസ് ഹിറ്റ് സമ്മാനിച്ച ചിത്രമായി മാറി കഴിഞ്ഞു സുന്ദര്‍ സി സംവിധാനം ചെയ്ത ‘അറണ്‍മണൈ 4’. ചിത്രത്തില്‍ നായികമാരിൽ ഓരാൾ ആയിരിന്നു തമന്ന. മറ്റൊരു നായിക റാഷി ഖന്നയായിരിന്നു. ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ ഹിറ്റായി കഴിഞ്ഞു
സുന്ദർ സിയുടെ അറണ്‍മണൈ 4 അധികം ലോജിക്കില്ലാതെ രസിപ്പിക്കാൻ ആഗ്രഹിക്കുന്ന ഓഡിയന്‍സിന് ഉള്ളതാണെന്നാണ്. കുറച്ച് നാളായി തമിഴ് സിനിമയ്ക്ക് അത്ര നല്ല കാലമായിരുന്നില്ല. എന്നാൽ മലയാള സിനിമയ്ക്ക് ഇത് വിജയ വർഷമായിരിന്നു. ഇയൊരു സാഹചര്യത്തിന് അല്പം ഓരു മാറ്റം വന്നത് അറണ്‍മണൈ 4 ന്റെ വരവോടു കൂടിയായിരിന്നു. അറണ്‍മണൈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം 2014ൽ ആയിരുന്നു പുറത്തിറങ്ങിയത്.
