കുഞ്ഞുകുട്ടികൾക്കായി തിരുവനന്തപുരം മരുതൻകുഴി പിടിപി അവന്യു റോഡിൽ ആരംഭിച്ച ടോം ആൻഡ് ജെറി സ്കൂൾ അഡ്വ. വി കെ പ്രശാന്ത് mla ഉദ്ഘാടനം ചെയ്തു. DayCare, Play സ്കൂൾ, LKG, UKG, ആഫ്റ്റർ സ്കൂൾ കെയർ എന്നീ വിഭാഗങ്ങളാണ് ഇവിടെ ഉള്ളത്. കൂടാതെ, 2 വയസു മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്കായി ആരംഭിച്ച സ്മാർട്ട് സമ്മർ ക്യാമ്പിന്റെ ഉദ്ഘാടനവും mla നിർവഹിച്ചു. സ്കൂളിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് എംഎൽഎ ആശംസകളും അർപ്പിച്ചു.

ഉദിയന്നൂർ ദേവിക്ഷേത്രം സെക്രട്ടറി ശശികുറുപ്പ്, നടനും സംരംഭകനുമായ വിഷ്ണുറാം, അനന്തപുരി ലയൺസ് ക്ലബ് പ്രസിഡന്റും സാമൂഹ്യ പ്രവർത്തകയുമായ ജയശ്രീ ഗോപാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.കുട്ടികളുടെ സന്തോഷത്തിനും Brain Development നും ഉതകുന്ന രീതിയിലുള്ള എല്ലാവിധ സംവിധാനങ്ങളും കളിപ്പാട്ടങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.പരിചയ സമ്പന്നരായ അധ്യാപകർ, ശാന്തമായ അന്തരീക്ഷം, എല്ലാ റൂട്ടിലേക്കുമുള്ള വാഹന സൗകര്യം, Indoor Games, Activity Sessions, മിതമായ ഫീ സ്ട്രക്ചർ, CCTV Access എന്നിവ ഇവിടുത്തെ പ്രത്യകതകളാണ്.

 
                                            