അംബനി കുടുംബത്തിൽ പങ്കെടുത്ത താരങ്ങൾക്കെതിരെ കങ്കണ റണൗട്ട്

റീലിൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിൻറെയും ആഡംബര പ്രീവെഡ്ഡിങ് ആഘോഷത്തിൽ പങ്കെടുത്ത ബോളിവുഡ് താരങ്ങളെ പരോക്ഷമായി വിമർശിച്ച് ഉണയിച്ച കങ്കണ റണൗട്ട്. പ്രശസ്തിയും പണവും വേണ്ടെന്ന് വെക്കാൻ ഉറച്ച വ്യക്തിത്വവും അന്തസ്സും വേണമെന്ന് തരാം പറഞ്ഞു. സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

കോടികൾ കിട്ടിയാലും വിവാഹ പരിപാടികളിൽ പാടില്ല എന്ന പ്രമുഖ ഗായിക ലതമങ്കെഷ്‌കർ പഴയ വാർത്തയുടെ ചിത്രം പങ്കുവെച്ചു അവരുമായി സ്വയം താരതമ്യം ചെയ്താന്ന് പരാമർശം എത്ര പ്രലോഭനങ്ങൾ ഉണ്ടായാലും ഒരിക്കലും വിവാഹ ചടങ്ങുകളിൽ ഐറ്റം ഡാൻസ് ചെയ്യില്ലെന്ന് കങ്കണ പറഞ്ഞു. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ദീപിക പദുക്കോൺ, ആമിർ ഖാൻ, ആലിയ ഭട്ട്, രാംചരൺ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തെങ്കിലും കങ്കണ ചടങ്ങിന് എത്തിയിരുന്നില്ല.

ചടങ്ങിലെ താരങ്ങളെല്ലാം നൃത്തം ചെയ്ത വീഡിയോകൾ ചുരുങ്ങിയ സമയം കൊണ്ടാണ് വെെറലായത്. ‘നിരവധി തവണ സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ട്. ഒരുപാട് പ്രലോഭനങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ എത്ര പ്രലോഭനങ്ങൾ ഉണ്ടായാലും ഒരിക്കലും വിവാഹ ചടങ്ങുകളിൽ ഐറ്റം ഡാൻസ് കളിക്കില്ല. അവാർഡ് ചടങ്ങുകൾ പോലും ഞാൻ വേണ്ടെന്നുവെച്ചിട്ടുണ്ട്. പ്രശസ്തിയും പണവും വേണ്ടെന്ന് വെക്കാൻ ഉറച്ച വ്യക്തിത്വവും അന്തസ്സും ആവശ്യമാണ്. കുറുക്കുവഴികളുടെ ലോകത്ത് ഒരാൾക്ക് നേടാനാകുന്ന ഏക സ്വത്ത് സത്യസന്ധതയാണെന്ന് യുവതലമുറ മനസിലാക്കണണം എന്നും കങ്കണ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *