ഇന്ത്യയിലെ ഏറ്റവും പ്രമുഖ ഏകോപിത സപ്ലൈ ചെയിനും ലോജിസ്റ്റിക്സ് പരിഹാരദാതാക്കളുമായ ട്രാൻസ്പോർട് കോർപറേഷൻ ഓഫ് ഇന്ത്യാ ലിമിറ്റഡ് 2023 ഡിസംബര്‍ 31-ന് അവസാനിച്ച അതിന്റെ മൂന്നാം പാദത്തിലെയും 9 മാസത്തെയും ധാനകാര്യ ഫലങ്ങൾ പ്രഖ്യാപിച്ചു. ഈ പാദത്തിലേക്കുള്ള കമ്പനിയുടെ മൊത്ത വരുമാനം കഴിഞ്ഞ വർഷത്തേക്കാൾ 2.2% വളർച്ച നേടി. .ഈ കാലയളവിൽ 0.3% ലാഭം രേഖപ്പെടുത്തി.
ഓപ്പറേഷനൽ റവന്യൂ – 8999 ദശലക്ഷം രൂപ കെെവരിച്ചു. കമ്പനി സുസ്ഥിരമായ പ്രകടനമാണ് കാഴ്ച്ചവച്ചതെന്നും പ്രവർത്തനത്തിന്റെ എല്ലാ തലങ്ങളിലും ഒത്തുചേർന്ന് മുന്നേറുവാനായിയെന്നും മാനേജിങ്ങ് ഡയറക്ടര്‍ വിനീത് അഗര്‍വാള്‍ പറഞ്ഞു. വെയര്‍ഹൗസിങ്ങ്, മള്‍ട്ടിമോഡല്‍ അടിസ്ഥാന സൗകര്യങ്ങള്‍, അത്യാധുനിക സാങ്കേതിക വിദ്യ എന്നിവയ്ക്ക് പരിഗണന നല്കി ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ലോജിസ്റ്റിക്സ് പങ്കാളികളായി തുടര്‍ന്നും നിലകൊള്ളുവാന്‍ ശ്രമിക്കുമെന്നും മുന്നോട്ട് രാജ്യത്തിനു വേണ്ടി കൂടുതൽ ഫലപ്രദവും മത്സര സ്വഭാവവുമുള്ള ഒരു ലോജിസ്റ്റിക്സ് ആവാസ വ്യവസ്ഥ രൂപപ്പെടുത്തിയെടുക്കുന്നതിനു വേണ്ടി സംഭാവന ചെയ്യുന്ന അവസരങ്ങൾ വിനിയോഗിക്കാൻ ടി സി ഐ എപ്പോഴും സജ്ജമായി നിലകൊള്ളുമെന്നും കമ്പനി അറിയിച്ചു.
