ചൊവ്വ ദൗത്യത്തിലേക്ക് ആൾക്കാരെ ആവശ്യമുണ്ട്; നാസ

ചൊവ്വ ദൗത്യത്തിലേക്ക് ആൾക്കാരെ ആവശ്യമുണ്ടെന്ന് അറിയിപ്പുമായി എത്തിയിരിക്കുകയാണ് നാസ. ചൊവ്വയോടൊപ്പം ചേർന്ന് വിവിധ പരീക്ഷണങ്ങൾ ഏർപ്പെടാൻ സന്നദ്ധരായ നാല് പേരെയാണ് ബാധിരകാശ കേന്ദ്രം തേടുന്നത്. ചപ്പി മിഷന്റെ ഭാഗമായുള്ള രണ്ടാമത്തെ പരീക്ഷണം ആണിത്. 30 മുതൽ 55 വരെ പ്രായമുള്ള അമേരിക്കൻ പൗരന്മാർക്കോ പി ആർ ലഭിച്ചവർക്ക് ആണ് പരീക്ഷണത്തിന് അപേക്ഷിക്കാൻ ആകുക. ഗ്രഹത്തിൽ ഒരു വർഷം താമസിക്കുന്നത് മനുഷ്യ ശരീരത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങളെ കുറിച്ച് പഠിക്കാൻ ആണ് ഈ പരീക്ഷണം. ചൊവ്വ ഗ്രഹത്തിലാകും പരീക്ഷണങ്ങൾ നടത്തുക.

താമസിക്കുന്ന സ്ഥലം ശുചിയാക്കുന്നതിനും ചെടികൾ വളർത്തനും ഗവേഷണ സംഘവുമായി ബന്ധപ്പെട്ട റോബോട്ടിക് പരീക്ഷണങ്ങൾ തിരഞ്ഞെടുക്കപ്പെടുന്നവർ ഏർപ്പെടേണ്ടി വരും. 2025 പരീക്ഷണം ആരംഭിക്കാനുള്ള ശ്രമത്തിലാണ് നാസയുടേത്. ഇംഗ്ലീഷ് സംസാരിക്കാൻ അറിയുന്നവർ ആയിരിക്കണം അതോടൊപ്പം പുകവലിക്കുന്ന ശീലം ഇല്ലാത്തവരും ആയിരിക്കണം എന്നും നാസ വ്യക്തമാക്കി. സൈനിക സേവനം ചെയ്തവർക്കും എൻജിനീയർമാർക്കും അപേക്ഷകരിൽ പ്രാഥമിക പരിഗണന നൽകും.

Leave a Reply

Your email address will not be published. Required fields are marked *