ഇസ്രായേൽ സൈന്യത്തിന് യൂണിഫോം നിർമ്മിച്ച് നൽകുന്നത് നിർത്തി കേരളത്തിലെ മരിയൻ അപ്പാരൽസ്‌

സംഘർഷാവസ്ഥ തുടർന്നുകൊണ്ടിരിക്കുന്ന ഇസ്രയേൽ പാലസ്തിനിൽ യുദ്ധഭീകരതയ്ക്ക് അവസാനം ഉണ്ടാക്കാത്ത പക്ഷം ഇസ്രയേൽ സൈന്യത്തിന് യൂണിഫോം നിർമിച്ച്‌ നൽകില്ല എന്ന നിലപാടെടുത്തിരിക്കുകയാണ് മരിയൻ അപാരൽസ്.

2012 മുതലാണ് ഇസ്രയേൽ സൈന്യത്തിന് മരിയൻ അപരൽസ് യൂണിഫോം തയ്യാറാക്കി നൽകാൻ തുടങ്ങിയത്. ഇപ്പോൾ ഒരു ലക്ഷം യൂണിഫോമിന് കൂടി ഓർഡർ ലഭിച്ചിട്ടുണ്ട്. പക്ഷേ സംഘർഷം അവസാനിപ്പിക്കാത്തത് കാരണം ആ കരാറിൽ നിന്നും പിൻവാങ്ങുകയാണെന്ന് കമ്പനി അധികൃതർ വ്യക്തമാക്കിയിരിക്കുന്നു.

ഫിലിപ്പീൻസ് ആർമി, ഖത്തർ ആർമി, കുവൈറ്റ് എയർ ഫോഴ്സ്, കുവൈറ്റ് നാഷണൽ ഗാർഡ് തുടങ്ങിയവക്കും ഇവർ തന്നെയാണ് യൂണിഫോം നിർമ്മിച്ച് നൽകുന്നത്. 15 വർഷമായി കയറ്റുമതിക്കുള്ള വസ്ത്രങ്ങളാണ് ഇവിടെ നിർമ്മിക്കുന്നത്.

1500ലധികം തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ 95 ശതമാനവും വനിതകളാണ് എന്ന പ്രത്യേകത കൂടെയുണ്ട്. തൊടുപുഴ സ്വദേശിയായ തോമസ് ഒരിക്കൽ നേതൃത്വം നൽകുന്ന കമ്പനി മുംബൈ ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഇസ്രയേൽ പോലീസ് ഉദ്യോഗസ്ഥർ യൂണിഫോമിന്റെ ഗുണനിലവാര പരിശോധന നടത്താൻ എല്ലാവർഷവും അദ്ദേഹം ഫാക്ടറി സന്ദർശിക്കാറുണ്ട്. കമ്പനിയുടെ കേരള ഔട്ട്ലെറ്റ് നേരത്തെ തിരുവനന്തപുരത്തായിരുന്നെങ്കിലും പിന്നീട് കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *