പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുന്നതിന് മുന്നോടിയായി രാജ്യസഭയില്‍ ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍ മുന്‍ പാര്‍ലമെന്റ് അംഗവും ഇപ്പോഴത്തെ മന്ത്രിയുമായ പി. രാജീരാജീവിനെ പ്രകീര്‍ത്തിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. സഭയില്‍ മികച്ച ഇടപെടല്‍ നടത്തിയ അംഗങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു രാജീവിനെക്കുറിച്ചുള്ള പരാമര്‍ശം.
മികച്ച തയ്യാറെടുപ്പുകളോടുകൂടി പുതിയ കാര്യങ്ങള്‍ സഭയില്‍ അവതരിപ്പിക്കുന്ന വ്യക്തിയായിരുന്നു പി.രാജീവ്. ഇന്ന് അദ്ദേഹം കേരളത്തിലെ സി.പി.എമ്മിന്റെ മന്ത്രിയാണ്. പലര്‍ക്കും അറിയാത്ത കാര്യങ്ങള്‍ അദ്ദേഹം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി. കേരളത്തിലായാലും ഡല്‍ഹിയിലായാലും അദ്ദേഹത്തെ കാണുന്നത് സന്തോഷമുള്ള കാര്യമാണെന്നും ഗോയല്‍ പറഞ്ഞു.
സഭ ഓര്‍മിക്കുന്ന സംഭാവനകളില്‍ ഉള്‍പ്പെട്ടുവെന്നതില്‍ മലയാളിയെന്ന നിലയില്‍ പ്രത്യേക അഭിമാനമുണ്ടെന്ന് സംഭവത്തില്‍ പി. രാജീവ് പ്രതികരിച്ചു. ആറു വര്‍ഷത്തെ രാജ്യസഭയിലെ പ്രവര്‍ത്തനം പൊതുജീവിതത്തിലെ ഏറ്റവും നല്ല അനുഭവങ്ങളുടേതാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു.
