കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള മൂന്നാം ഘട്ട വാക്സിനേഷന് രാജ്യത്ത് ഇന്ന് തുടക്കം .നാല്പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും ഈ ഘട്ടത്തില്‍ വാക്സിന് നല്‍കും.
രണ്ടര ലക്ഷം പേര്‍ക്ക് വീതം മരുന്നുനല്‍കാനുള്ള ക്രമീകരണങ്ങളാണുള്ളത്. കോവിഡ് വ്യാപനം രൂക്ഷമായ ജില്ലയിൽ രണ്ടു ദിവസത്തിന് ഉള്ളിൽ തന്നെ മരുന്നു വിതരണം നടത്താനാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം . കോവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തും വാക്സിനേഷന് കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയും മരുന്ന് സ്വീകരിക്കാം.
