മലയില്‍ കലാസാഹിത്യ വേദിയും, മലപ്പുറം നഗരസഭ കുടുംബശ്രീ യൂണിറ്റ് ടോപ് സ്കില്‍ പ്രീ-പ്രൈമറി ടീച്ചേഴ്സ് ട്രെയ്നിംഗ് സെന്ററും സംയുക്തമായി ഓണോത്സവ് സംഘടിപ്പിച്ചു.
മലപ്പുറം കേട്ടക്കുന്ന് ബാങ്ക് എംപ്ലോയീസ് ഹാളില്‍ വെച്ച് നടന്ന ചടങ്ങ് പി.ഉബൈദുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ബാബുരാജ് കോട്ടക്കുന്ന് അദ്ധ്യക്ഷത വഹിച്ചു.
ഡയറക്ടര്‍ മജീഷ്യന്‍ മലയില്‍ ഹംസ സ്വാഗതം ചെയ്തു. മലപ്പുറം നഗരസഭ കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്സണ്‍ അനുജദേവി, സ്കൂള്‍ ബ്രാന്‍ഡ് ഡയറക്ടര്‍ ബിപിന്‍ പോയില്,ബി സ്മാര്‍ട്ട് അബാക്കസ് പ്രൊജക്റ്റ് മാനേജര്‍ പി ഷമീമ , കെ എം ഗിരിജ, വിലാസിനി കെ കെ , ജമീല വി കെ, മായ കെ പി , ടി.കെ ബോസ് മാസ്റ്റര്‍, ശശികുമാര്‍ സോപാനത്ത്,ബാപ്പു കൂട്ടിലങ്ങാടി, ഹസീന മലയില്‍,ഹംസ മുണ്ടുപറമ്പ്, നവാസ് തറയില്‍, സജു സി, ജലീല്‍ കെസാഗോ, റിയാസ് താഴത്തേതില്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.. ചടങ്ങില്‍ വെച്ച് ആര്‍ട്ടിസ്റ്റ് ജലീല്‍ കെസാഗോയെ എം എല്‍ എ പൊന്നാട അണിയിച്ച് ആദരിച്ചു. തുടര്‍ന്ന് പൂക്കള മത്സരം, സമൂഹ ഓണസദ്യ, തിരുവാതിരകളി, ഒപ്പന, കോല്‍ക്കളി തുടങ്ങിയ കലാ പ്രകടനങ്ങളും, വിവിധ മത്സരങ്ങളും അരങ്ങേറി. ചടങ്ങില്‍ വെച്ച് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
