മൈക്രോചിപ്പ് സഹായിച്ചു ;നായയെ തിരിച്ചു കിട്ടി

നമ്മള്‍ ഓമനിച്ച് വളര്‍ത്തുനായ്ക്കള്‍ക്ക് എന്തെങ്കിലും അസുഖമോ മറ്റോ വരിക എന്നത് ഏറെ വേദനിപ്പിക്കുന്ന ഒന്നാണ്.

എന്നാല്‍ ഇവയെ കാണാതായാലോ ? നെഞ്ചു പിടയ്ക്കും അല്ലേ ? അത്തരത്തില്‍ ഓമനിച്ച് വളര്‍ത്തിയ നായയെ കാണാതാവുകയും മൂന്നു വര്‍ഷത്തിന് ശേഷം കണ്ടെത്തുകയും ചെയ്ത യുഎസിലെ യുവാവിനും കുടുംബത്തിനും നെറ്റിസണ്‍സ് വക അഭിനന്ദനത്തിന്റെ ഒരുകൂമ്ബാരം തന്നെ ലഭിച്ചിരിക്കുകയാണ്.
യുഎസിലെ ടെക്‌സസിനടുത്ത് മക്കന്‍സിയില്‍ താമസിക്കുന്ന റെക്‌സ്- ബ്രിട്ട്ണി സ്മിത്ത് ദമ്ബതികളുടെ നായ്ക്കളായ ജാക്കിനേയും ജില്ലിനേയും 2020 ജൂലൈയിലാണ് കാണാതാകുന്നത്. ലിറ്റില്‍ റോക്ക് അര്‍ക്കനാസിലുള്ള ഇവരുടെ വീടിന്റെ പിന്‍ഭാഗത്ത് നിന്നാണ് പിറ്റ്ബുള്‍ ഇനത്തില്‍പെട്ട നായ്ക്കളെ കാണാതായത്.

ഇതിനു പിന്നാലെ ഇവയുടെ ചിത്രം വെച്ച് പരസ്യം നല്‍കുകയും സമൂഹ മാധ്യമത്തിലുള്‍പ്പടെ അപ്‌ഡേറ്റുകള്‍ കൊടുക്കുകയും ചെയ്തിട്ടും നിരാശയായിരുന്നു ഫലം. എന്നാല്‍ മൂന്നു വര്‍ഷത്തിനിപ്പുറം ലിറ്റില്‍ റോക്ക് ആനിമല്‍ വില്ലേജില്‍ നിന്നും ഒരു ഫോണ്‍കോള്‍ റെക്‌സിനെ തേടിയെത്തി.

ഒരു നായയെ ലഭിച്ചിട്ടുണ്ടെന്നും അതിന്റെ ശരീരത്ത് ഘടിപ്പിച്ചിരുന്ന മൈക്രോചിപ്പ് സ്‌കാന്‍ ചെയ്തപ്പോള്‍ റെക്‌സിന്റെ ഫോണ്‍ നമ്ബരാണ് ലഭിച്ചതെന്നും അറിയിപ്പ് വന്നു. ഇതോടെ ജില്ലിനെ തിരികെ കിട്ടിയെന്ന് റെക്‌സ് ഉറപ്പിച്ചു. ജില്‍ തെരുവില്‍ അലഞ്ഞു നടക്കുന്നതിനിടെയാണ് ആനിമല്‍ വില്ലേജുകാര്‍ക്ക് ലഭിച്ചത്.
വിവരം അറിഞ്ഞ് നായയെ സംരക്ഷിക്കുന്ന ഈ കേന്ദ്രത്തിലേക്ക് റെക്‌സും കുടുംബവുമെത്തി. നായയോടൊപ്പം സന്തോഷത്തോടെ ഇവര്‍ ഇരിക്കുന്ന ചിത്രത്തിന് സമൂഹ മാധ്യമത്തില്‍ ഒട്ടേറെ പ്രതികരണമാണ് വന്നത്.

ജാക്കിനേയും ഇത്തരത്തില്‍ കണ്ടെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. മൈക്രോചിപ്പാണ് നായയുടെ ജീവിതം തിരികെ പിടിച്ചതെന്ന കുറിപ്പോടെയാണ് ഇവരുടെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ വന്നത്

Leave a Reply

Your email address will not be published. Required fields are marked *