കൊച്ചി : മലയാളി ഗായകനായ ജയരാജ് നാരായണൻ അന്തരിച്ചു. യുഎസിൽ വെച്ചുണ്ടായ വാഹനാപടകത്തിലാണ് അന്ത്യം. ഷിക്കാഗോയിൽ വച്ചായിരുന്നു സംഭവം. 14 വർഷത്തെ കർണാടക സംഗീത പഠനത്തിന് ശേഷമാണ് അദ്ദേഹം പ്രൊഫഷണൽ രംഗത്തേയ്ക്ക് കടന്നു വന്നത്. പ്രമുഖരായ സംഗീത അദ്ധ്യാപകരുടെ കീഴിലായിരുന്നു ഇക്കാലത്തെയും സംഗീത പഠനം. എരൂർ ജയാലയത്തിൽ പരേതനായ നങ്ങ്യാരത്ത് മഠത്തിൽ നാരായണൻ കുട്ടിയുടെയും ശാന്തകുമാരിയുടെയും മകനാണ് ജയരാജ്. സംസ്‌കാരം പിന്നീട് നടത്തുമെന്നാണ് കുടുംബാംഗങ്ങൾ അറിയിച്ചിരിക്കുന്നത്.
