തൃശൂരിൽ ഒമ്പത് വയസുള്ള മകനോട് ലൈംഗിക അതിക്രമം കാട്ടിയ പിതാവിന് ഏഴ് വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. കുറിച്ചിക്കര 40 കാരനുമായ പിതാവിനെയാണ് തൃശൂർ അഡീ. ജില്ലാ ജഡ്ജി പി എൻ വിനോദ് പോക്സോ നിയമപ്രകാരം ശിക്ഷിച്ചത്.
2019 ഏപ്രിലിൽ വിയ്യൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അധ്യാപകരുടെ നിർദ്ദേശപ്രകാരം നടത്തിയ കൗൺസിലിങ്ങിലാണ് പീഡനം കണ്ടെത്തിയത്. രണ്ട് കൊല്ലമായി തുടർന്ന ലൈംഗിക അതിക്രമത്തിന് പുറമെ നിർബന്ധിച്ച് മദ്യം കൊടുക്കുകയും പ്രതി ചെയ്തിരുന്നു.
