വയോധികയെ സഹോദരന്റെ ഭാര്യയും മകളും ചേർന്ന് തൊഴുത്തിൽ ചങ്ങലക്കിട്ട് മർദിച്ചു

വയോധികയെ സഹോദരന്റെ ഭാര്യയും മകളും ചേർന്ന് തൊഴുത്തിൽ ചങ്ങലക്കിട്ട് മർദിച്ചു.തൃശൂർ ചാഴൂർ സ്വദേശിയായ വയോധികയെ ആണ് സ്വത്ത് തട്ടിയെടുക്കാൻ സഹോദരന്റെ ഭാര്യയും മകളും ചേർന്ന് തൊഴുത്തിൽ ചങ്ങലക്കിട്ട് മർദിച്ചത് . ഭക്ഷണവും വെള്ളവും ചോദിച്ചപ്പോഴായിരുന്നു വയോധികയെ ക്രൂര മർദ്ദനത്തിനിരയാക്കിയത് . അമ്മിണി (75) ക്കാണ് ക്രൂര മർദ്ദനമേറ്റത്. ഇവരുടെ സഹോദരന്റെ ഭാര്യ ഭവാനി മകൾ കിന എന്നിവരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. അമ്മിണിയുടെ പേരിലുള്ള 10 സെന്റ് പുരയിടം സ്വന്തം പേരിൽ ആക്കിത്തരണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. വീടിന് പുറകിലുള്ള മേൽക്കൂര തകർന്ന തൊഴുത്തിൽ ചങ്ങലിട്ട ഇവരെ ക്രൂര മർദ്ദനത്തിനിരയാക്കിയതായി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *