ഗാനഗന്ധര്‍വന് എണ്‍പത്തി മൂന്നാം പിറന്നാള്‍; ആശംസകള്‍ നേര്‍ന്ന് ആരാധക ലോകം

ചലച്ചിത്ര ഗാനരംഗത്ത് ആറ് പതിറ്റാണ്ട് കടന്ന് പകരം വയ്ക്കാനില്ലാത്ത അതുല്യ സംഗീതത്തിന്റെ ഉദയമാണ് ഇന്നും യേശുദാസ്. സംഗീത ലോകത്ത് നിരവധിപ്പേരുടെ മനസ് കീഴടക്കിയ വ്യക്തി.

ശ്രീനാരായണ ഗുരദേവന്റെ ജാതി ഭേദം മതദ്വേഷം എന്ന വരികളിലൂടെ 1961 നവംബര്‍ 14 നാണ് യേശുദാസ് തന്റെ സംഗീതയാത്ര തുടങ്ങുന്നത്. ശ്രോതാക്കളെ മാത്രമല്ല സംഗീത സംവിധായകരെയും ഗാനരചയിതാക്കളെയും കീഴടക്കിയായിരുന്നു ഗന്ധർവ്വ സംഗീതത്തിന്റെ ജൈത്ര യാത്ര .
ജി ദേവരാജന് വേണ്ടി മാത്രം 650 ലേറെ ഗാനങ്ങളും രവീന്ദ്രന് വേണ്ടി 339 ഗാനങ്ങളും വയലാറിന്റെ 445 വരികളും ശ്രീകുമാരന്‍ തമ്ബിയുടെ 500 ലേറെ ഗാനങ്ങള്‍ക്കും യേശുദാസ് ജീവൻകൊടുത്തു. മലയാളം മാത്രമല്ല അന്യഭാഷകളിലും നിരവധി ഗാനങ്ങൾ പാടി.45,000 ത്തിലേറെ സിനിമാഗാനങ്ങളും 20,000 ത്തിലേറെ മറ്റ് ഗാനങ്ങളും പാടിയ യേശുദാസ് 8 തവണ ദേശീയ പുസ്കരവും കേരള സംസ്ഥാന പുരസ്കാരം 24 തവണയും നേടിയിട്ടുണ്ട്.കൂടാതെ മറ്റ് സംസ്ഥാനങ്ങള്‍ നല്‍കിയ പുരസ്കാരങ്ങള്‍ക്കും അര്‍ഹനായി.

77 ല്‍ പത്മശ്രീ , 2002 ല്‍ പത്മഭൂഷണ്‍, 2017 ല്‍ പത്മ വിഭൂഷന്‍ തുടങ്ങി രാജ്യത്തിന്റെ ബഹുമതികള്‍ ഒക്കെയും യേശുദാസ് ഏറ്റുവാങ്ങി.
നിഴല്‍ വീഴാത്ത രാഗങ്ങളുടെ താഴ്‌വരയില്‍ നിത്യവസന്തമായി നിറയുകയാണ് യേശുദാസ് എന്ന പകരക്കാരനില്ലാത്ത
ഗാനഗന്ധര്‍വന്‍.

ഇദ്ദേഹത്തിന്റെ പിറന്നാളിനോടനുബന്ധിച്ച്‌ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *