ഈയടുത്താണ് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സുനാമി ആശങ്ക പരത്തി ഒരു അഗ്നിപർവ്വതം സമുദ്രത്തിൽ പൊട്ടിത്തെറിച്ചത്. പസഫിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ടോങ്കയുടെ തലസ്ഥാനം നകുവലോഭയിൽ നിന്ന് 64 കിലോമീറ്റർ അകലെയാണ് ഹുങ്കാ ടോങ്ക എന്ന സമുദ്രാന്തര അഗ്നിപർവ്വതം. ഈ അഗ്നിപർവതമാണ് കഴിഞ്ഞദിവസം പൊട്ടിത്തെറിച്ചത്. അഗ്നിപർവ്വത വിസ്ഫോടനത്തിന്റെ ബാക്കി പത്രമായി സുനാമിയും കടലാക്രമണവും ഉണ്ടായിരുന്നു . ഇതിൽ മൂന്നുപേർ മരിക്കുകയും ഒരു ലക്ഷത്തിലധികം ആളുകൾ വസിക്കുന്ന ടോംഗയിലെ ആശയവിനിമയ സംവിധാനങ്ങൾ തകരാറിലാവുകയും ചെയ്തു. എന്നാൽ ഈ അപകടത്തിൽ നിന്നും രക്ഷപ്പെടാനായി 27 മണിക്കൂറോളം കടലിൽ നീന്തിയ ഒരു 57 വയസ്സുകാരന്റെ കഥയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജീവൻ രക്ഷിക്കാനായി സാഹസികമായ ഈ പ്രവർത്തി ചെയ്തത് മൂലം അക്വാമാൻ എന്ന ഇരട്ട പേരും ഇദ്ദേഹത്തിന് വന്നുചേർന്നു.ദീപ സമൂഹത്തിലെ അറ്റാറ്റ എന്ന ദ്വീപിൽ താമസിച്ചിരുന്ന ലിസാല ഫോലോയാണ് ഈ സാഹസിക കൃത്യം ചെയ്തത്. വെറും 60 പേർ മാത്രം ജീവിക്കുന്ന ഒരു ദ്വീപാണ് അറ്റാറ്റ. അഗ്നിപർവ്വത സ്ഫോടനത്തിനുശേഷം ഉണ്ടായ സുനാമിയിൽ ഈ ദീപ് സുനാമി തിരകൾ കവർന്നെടുത്തു. സുനാമി തിരകൾ ദ്വീപിലേക്ക് അടിച്ചു കയറിയപ്പോൾ തന്റെ വീടിന് പെയിന്റ് അടിക്കുകയായിരുന്നു ഫോലോ. പരിമിതികൾ മൂലം ശരിക്ക് നടക്കാൻ സാധിക്കാത്ത വ്യക്തിയാണ് ഇദ്ദേഹം എന്നതാണ് എടുത്തുപറയേണ്ടത്. അപകടാവസ്ഥ തരണം ചെയ്യാനായി ഒരു മരത്തിന്റെ മുകളിൽ ഇദ്ദേഹം കയറി. സുനാമി കഴിഞ്ഞെന്ന് വിശ്വാസത്തിൽ തിരിച്ചറിഞ്ഞപ്പോൾ മറ്റൊരു വമ്പൻ തിര ആഞ്ഞു വന്ന് ഇദ്ദേഹത്തെ വാരിയെടുത്ത് സമുദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു.

തന്റെ ജീവിതം അവസാനിച്ചെന്നും താൻ ഇവിടെ മുങ്ങി ചാകും എന്നും തോന്നിയെങ്കിലും അദ്ദേഹം സ്വന്തം ജീവൻ രക്ഷിക്കാനായി ഒരു അവസാന ശ്രമം എന്ന നിലയിൽ കടലിൽ നീന്തൽ തുടരുകയായിരുന്നു. ടോമ്മാറ്റ പൂ എന്നൊരു പ്രധാന ദ്വീപിലേക്ക് ഏഴര കിലോമീറ്റർ ഓളം പതിയെ ഇയാൾ നീന്തി. ദൂരം ഇത്രയേ ഉള്ളൂ എങ്കിലും 27 മണിക്കൂർ നീന്തിയാണ് ലിസാല ഫോലോവിന് അവിടെ എത്താൻ സാധിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ ഭക്ഷണവും വിശ്രമവും ചികിത്സയും അവിടെയായി. ഇപ്പോൾ സുഖപ്പെട്ടു വരികയാണെന്നാണ് വാർത്തകൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ടോംമാറ്റ പൂവിലെ ജനങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതോടെയാണ് ഈ വാർത്ത പ്രശസ്തി നേടുന്നത്. പസഫിക് സമുദ്രത്തിൽ ന്യൂസിലൻഡ് മുതൽ പി ജി വരെ നീണ്ടുകിടക്കുന്ന ഒരു അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് അഗ്നിപർവ്വതം മുങ്ങിക്കിടന്നിരുന്നത്. ഹുംഗ ടോങ്ക,ഹുങ്ക ഹബായ് എന്നീ ദീപുകൾക്കിടയിലാണ് ഇത്. 2009ൽ ഈ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത് ലോകവ്യാപകമായി ശ്രദ്ധ നേടിയിരുന്നു ഈസ്ഫോടനത്തിൽ അംഗങ്ങളും ജീവജാലങ്ങളും അന്ന് പൂർണമായും നശിച്ചു 2014- 15 കാലഘട്ടത്തിലും ഇത് പൊട്ടിത്തെറിച്ചിരുന്നു ഭാഗമായ പോളിനേഷൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന രാജ്യമായ ടോങ്കയുടെ കീഴിൽ 169 ദ്വീപുകളാണ് ഉള്ളത്
