വയനാട്: ദക്ഷിണേന്ത്യയിൽ തന്റെ സേവന സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഐഷർ ട്രാക്സ് ആൻഡ് ബസ്സിന്റെ പുതിയ 3 എസ് ഡീലർഷിപ്പിന് വയനാട്ടിൽ തുടക്കമായി. വിൽപ്പനയും സർവീസും സ്പെയറുകളും അടങ്ങിയ പി എസ് എസ് ഓട്ടോമോട്ടീവ് മാർക്കറ്റിംഗ് 23000 ചതുരശ്ര അടിയിൽ ആണ് തുടക്കം കുറിച്ചിരിക്കുന്നത്. 15000 ചതുരശ്ര അടി ഡിസ്പ്ലേക്കായാണ് ഇത് മാറ്റി വെച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് മികച്ച സേവനാനുഭവങ്ങൾ നൽകും വിധം ഭാവി വികസനത്തിനുള്ള സൗകര്യം, വിവിധ സർവീസ് ബേകൾ, തുടങ്ങിയവയും ഇവിടെ ലഭ്യമാണ്. കേരളം കർണാടക തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്ന ട്രക്കുകൾക്കും ബസ്സുകൾക്കും സേവനം എത്തിക്കാൻ ആകും വിധം കോഴിക്കോട് ഊട്ടി ബാംഗ്ലൂർ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാത 766 ലാണ് ഈ ഡീലർഷിപ്പിന് തുടക്കമിട്ടിരിക്കുന്നത്.
പച്ചക്കറികൾ, പഴം,സുഗന്ധദ്രവ്യങ്ങൾ, വിപണിയിലേക്ക് ഉള്ള സാധനങ്ങൾ, വിനോദസഞ്ചാരം, നിർമ്മാണ വ്യവസായങ്ങളിലേക്കുള്ള യാത്ര, എന്നിവയുമായി ഐഷർ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകും വിധമാണ് ഇവിടെ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ഈ മേഖലയിലുള്ള പി എസ് എൻ ഓട്ടോമൊട്ടി മാർക്കറ്റിങ് എല്ലാ ശാഖകളിലൂടെയും എല്ലാ ദിവസങ്ങളിലും മുഴുവൻ സമയവും ബ്രേക്ക് ഡൗൺ സേവനവും ഉപഭോക്താക്കൾക്കായി ലഭ്യമാകും. രാജ്യത്തെ ഏറ്റവും നഗരവൽക്കരണ സംസ്ഥാനങ്ങളിൽ ഒന്നായ കേരളത്തിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിൽ തങ്ങൾക്ക് വളരെയധികം ആഹ്ലാദം ഉണ്ടെന്ന് വി ഇ കമെല് വെഹിക്കിൾ ആഫ്റ്റർ മാർക്കറ്റ് ആൻഡ് നെറ്റ്വർക്ക് സീനിയർ വൈസ് പ്രസിഡന്റ് രമേഷ് രാജഗോപാലൻ പറഞ്ഞു. കേരളം കർണാടക തമിഴ്നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളുടെയും ജംഗ്ഷൻ ആയ വയനാട് പ്രമുഖ വിനോദസഞ്ചാര കേന്ദ്രവും വളർന്നുവരുന്ന വ്യവസായ വികസനം മേഖലയുമാണ്. അതുകൊണ്ടുതന്നെ ഐഷർ കുടുംബവും ആയുള്ള ദീർഘകാല പങ്കാളിത്തത്തിന്റെ സാക്ഷ്യപത്രമായ പി എസ് എൻ ഓട്ടോമോട്ടീവ് മാർക്കറ്റിംഗ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പതിനേഴാമത് കേന്ദ്രത്തെ സ്വാഗതം ചെയ്യാൻ തങ്ങൾക്ക് അഭിമാനം ഉണ്ട്. മേഖലാ വികസനത്തിന് പിന്തുണ നൽകുന്ന ഐഷർ ട്രക്ക് ബസ് ഉപഭോക്താക്കൾക്കായി കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാൻ തങ്ങളുടെ പുതിയ കേന്ദ്രം സഹായകമാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബസ്സുകളുടെ കാര്യത്തിൽ 12-72 സീറ്റുകൾ വരെയും 4.9-55 ടി വരെയുള്ള ട്രക്കുകളും ഉൾപ്പെടെയുള്ള വിപുലമായ ഉൽപന്നനിരകളാണ് ബി കൊമേഴ്ഷ്യൽ വെഹിക്കിൾ അവതരിപ്പിക്കുന്നത്. ഏറ്റവും വിശ്വസ്തനീയമായ എൻജിൻ സാങ്കേതികവിദ്യയും ഏറ്റവും മികച്ച ഇന്ധനക്ഷമതയും നൽകുന്ന നവീനമായ ബി എസ് 6, ഇയുടെക് 6 സംവിധാനങ്ങളിലൂടെയാണ് ഇവ നിർമ്മിക്കുന്നത്. ആദ്യമായി ഉയർന്ന ഇന്ധ ലക്ഷം നൽകുന്ന ആധുനിക ടെലിമാറ്റിക് ഉള്ള 100% കണക്ടഡ് വാഹനങ്ങൾ അവതരിപ്പിച്ചത് ഐഷർ ആണ്. ബേസിക് പ്രീമിയം വാല്യൂ വിഭാഗങ്ങളിലായി വിപുലമായ ശ്രേണിയിലുള്ള ട്രക്കുകൾ ആണ് ഐഷർ അവതരിപ്പിക്കുന്നത്.
