കാബൂൾ : അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾ ജിമ്മുകളിലും പാർക്കുകളിലും പോകുന്നതിന് താലിബാന്റെ വിലക്ക് ഇവിടങ്ങളിൽ ലിംഗ വ്യത്യാസം പാലിക്കുന്നില്ല എന്നും ശിരോവസ്ത്രം ധരിക്കാതെ സ്ത്രീകൾ പലയിടത്തും പ്രവേശിക്കുന്നു എന്നും കാണിച്ചാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. താലിബാൻ വക്താവ് അകൈഫ് മോഹജർ വ്യാഴാഴ്ചയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിലക്ക് ഈയാഴ്ച തന്നെ നിലവിൽ വരും എന്നാണ് അറിയാൻ കഴിഞ്ഞത്. കഴിഞ്ഞ 15 മാസമായി ഇതിനുവേണ്ടി ശ്രമിക്കുകയായിരുന്നു. പാർക്കുകളിലും ജിമ്മുകളിലും സ്ത്രീകൾ പ്രവേശിക്കുന്നതിന് പ്രത്യേക ദിവസങ്ങളിൽ ആക്കിയ ഉത്തരവ് പാലിക്കാത്തതിനാൽ ആണ് ഇപ്പോൾ ഇത്തരത്തിൽ വിലക്കേർപ്പെടുത്തിയതെന്നും മുഹെജർ പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്ത ശേഷം സ്ത്രീകൾക്ക് നേരെയുണ്ടായ നീതി നിഷേധങ്ങളും അവകാശങ്ങളും തുടരുകയാണ്. ഭരണം ഏറ്റെടുത്ത ഉടനെ ആറാം ക്ലാസ് മുതലുള്ള പെൺകുട്ടികൾക്ക് താലിബാൻ സ്കൂൾ വിദ്യാഭ്യാസം നിഷേധിച്ചിരുന്നു.
