ഇന്ത്യൻ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പാകിസ്ഥാൻ സ്വദേശിയുടെ വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. ദുബൈ അറേബ്യൻ റാഞ്ചസിലെ വില്ലയിൽ ഗുജറാത്ത് സ്വദേശികളായ ഹിരൺ ആദിയ (48), വിധി ആദിയ (40) എന്നിവരെ കുത്തി കൊലപ്പെടുത്തിയ 26 കാരനായ പാകിസ്ഥാനി നിർമ്മാണ തൊഴിലാളിയ്ക്കാണ് കോടതി വധശിക്ഷ വിധിച്ചത്.ഫൊറൻസിക് റിപ്പോർട്ടുകൾപ്രകാരം ഹിരണിനെ തല, നെഞ്ച്, വയർ, ഇടതുതോൾ എന്നിവിടങ്ങളിലായി 10 തവണയും വിധിയെ തല, കഴുത്ത്, നെഞ്ച്, മുഖം, ചെവി, വലതുകൈ എന്നിവിടങ്ങളിലായി 14 തവണയും കത്തിഉപയോഗിച്ച് കുത്തിയാണ് കൊലപ്പെടുത്തിയത്. 2020 ജൂൺ 17ന് രാത്രിയാണ് അറേബ്യൻ റാഞ്ചസ് മിറാഡോർ കമ്മ്യൂണിറ്റിയിലെ ദമ്പതികളുടെ വില്ലയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സ്വർണവും പണവും മോഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് പ്രതി വില്ലയിലെത്തിയത്. അമ്മയുടെ ചികിത്സയ്ക്ക് പണം വേണ്ടി വന്നതിനാലാണ് മോഷണത്തിന് ശ്രമിച്ചതെന്നും അതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പ്രതി പറഞ്ഞിരുന്നു.
