സില്‍വര്‍ലൈന്‍ പദ്ധതിക്ക് കല്ലിടുന്നതിനിടെ നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷം

ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി കല്ലിടുന്നതിനിടയില്‍ നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷം. പദ്ധതിക്കെതിരെ പ്രതിഷേധിച്ച നാല് സ്ത്രീകളടക്കം 23 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധക്കാരെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചാണ് നീക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധത്തില്‍ ഏര്‍പ്പെട്ടിരുന്നവരെ പൂര്‍ണ്ണമായും നീക്കിയ ശേഷമാണ് കല്ലിടല്‍ നടപടികള്‍ ആരംഭിച്ചത്.

ഈ സാഹചര്യത്തില്‍ പ്രതിഷേധമറിയിച്ചുകൊണ്ട് ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തില്‍ ജനകീയ സമര സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഇതിന് പുറമേ ബിജെപിയും യുഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മണ്ണെണ്ണ കുപ്പി ഉയര്‍ത്തി സ്ത്രീകള്‍ ആത്മഹത്യ ഭീഷണി മുഴക്കിയതോടെ പോലീസ് ബലം പ്രയോഗിച്ച് നില്‍ക്കുകയാണ് ഉണ്ടായത്. കുട്ടികളടക്കം പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *