സിനിമാതാരം ശരണ്‍ കുഴഞ്ഞുവീണ് മരിച്ചു

ചിത്രം സിനിമയിലെ ബാലതാരം ശരണ്‍ കുഴഞ്ഞുവീണ് മരിച്ചു. കടുത്ത പനിയെ തുടര്‍ന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു ശരണ്‍. കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ഇന്ന് രാവിലെ കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ.് കൊവിഡ് പരിശോധനാഫലം വന്നതിന് ശേഷം മാത്രമേ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കുകയുള്ളു.

ചിത്രം ഉള്‍പ്പടെ നാല് സിനിമകളില്‍ ശരണ്‍ അഭിനയച്ചിട്ടുണ്ട്. സിനിമ സീരിയല്‍ മേഖലയില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ ശരണ്‍, ഭാര്യക്കും കുട്ടികള്‍ക്കും ഒപ്പം കടക്കല്‍ ചിതറയിലായിരുന്നു താമസം. ചിത്രം സിനിമയിലെ ശരണിന്റെ വേഷം ജനപ്രിയവും തിയെറ്ററുകളില്‍ ഏറെ ചിരിപടര്‍ത്തിയതുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *