സംസ്ഥാനത്ത് മന്ത്രിസഭാ യോഗം ഇന്ന് ചേരും. യുക്രൈനില്‍ നിന്നുള്ള മലയാളി വിദ്യാര്‍ഥികളുടെ മടക്കവും കോവിഡ് സാഹചര്യവും പരിഗണിച്ചുള്ള ചര്‍ച്ച ആയിരിക്കും ഇന്ന് നടക്കുക.
കാബിനറ്റിന് ശേഷം വൈകിട്ട് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസില്‍ സൗഹൃദ ക്യാബിനറ്റും ചെയ്യുന്നുണ്ട്. വൈകിട്ട് ആറ് മുതല്‍ ഏഴ് വരെയാണ് സമയം. എല്ലാമാസവും ആദ്യത്തെ മന്ത്രിസഭാ യോഗത്തിന് ശേഷം വൈകിട്ടുള്ള സൗഹൃദ കൂടിച്ചേരല്‍ തുടരാനാണ് തീരുമാനം.
ഇതിനോടകംതന്നെ 3097 വിത്ത് മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ മടങ്ങിയെത്തിയ സംസ്ഥാനം കേരളത്തിലാണ്. ഡല്‍ഹി വിമാനത്താവളം വഴി മാത്രം രണ്ടായിരത്തി 2633 മലയാളികളാണ് നാട്ടിലേക്ക് എത്തിയത്.
