വിസ്മയ കേസില്‍ പ്രതിയായ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിന് ജാമ്യം ലഭിച്ചു. സുപ്രീം കോടതിയാണ് കിരണിന് ജാമ്യം അനുവദിച്ചത്. ഏഴു ദിവസത്തെ ജാമ്യത്തിനായി ആണ് കിരണ്‍കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി അംഗീകരിച്ച സുപ്രീംകോടതി കിരണിന് റെഗുലര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചാല്‍ മാത്രമേ കിരണിന് ജയിലില്‍ പോകേണ്ടതുള്ളു. ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍, ജസ്റ്റിസ് എം സുന്ദരേശ്, എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.
