വിദ്യാധിരാജ ചട്ടമ്പിസ്വാമി കര്‍മശ്രേഷ്ഠ പുരസ്‌കാര വിതരണം ഡിസംബര്‍ 26 ന് തിരുവനന്തപുരത്ത്

ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി ചാരിറ്റബിള്‍ മിഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിദ്യാധിരാജ ചട്ടമ്പിസ്വാമി കര്‍മശ്രേഷ്ഠ പുരസ്‌കാര വിതരണം ഡിസംബര്‍ 26ന് തിരുവനന്തപുരത്ത് മന്നം മെമ്മോറിയല്‍ നാഷണല്‍ ക്ലബ്ബില്‍ വച്ചു നടക്കും. വൈകുന്നേരം നാലിന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി ചാരിറ്റബിള്‍ മിഷന്‍ ചെയര്‍മാന്‍ അഡ്വ. ഇരുമ്പില്‍ വിജയന്‍ അധ്യക്ഷത വഹിക്കും.

ഡോ. വി.പി. ഗംഗാധരന്‍ (ഹെഡ് ഓഫ് മെഡിക്കല്‍ & പീഡിയാട്രിക് ഓംകോളജി, ലക്ഷര്‍ ഹോസ്പിറ്റല്‍, കൊച്ചി), ആര്‍ മുരുകന്‍ (ചെയര്‍മാന്‍, പി.ആര്‍.എസ് ഗ്രൂപ്പ്), ചെങ്കല്‍ രാജശേഖരന്‍നായര്‍ (ചെയര്‍മാന്‍, യു.ഡി.എസ് ഗ്രൂപ്പ്), എം.എസ് ഫൈസല്‍ഖാന്‍ (മാനേജിങ് ഡയറക്ടര്‍, നിംസ് മെഡിസിറ്റി), എ.ബി കുമാരന്‍ (ചെയര്‍മാന്‍, ചോതിസ് ഗ്രൂപ്പ്), അഡ്വ. സന്തോഷ്‌കുമാര്‍.പി (ബാര്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍), രമേഷ്‌കുമാര്‍ എസ് (ചെയര്‍മാന്‍ ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യ, തിരുവനന്തപുരം ബ്രാഞ്ച്), ഷിബു വി (ഡയറക്ടര്‍, ഗുരുദേവ് കണ്‍സ്ട്രക്ഷന്‍ & കണ്‍സര്‍വേഷന്‍ ഗ്രൂപ്പ് ഫോര്‍ ഹെറിട്ടേജ് സ്ട്രക്‌ച്ചേഴ്‌സ്) എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍.

സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ, ആന്‍സലന്‍ എം.എല്‍.എ, എം. വിന്‍സെന്റ് എം.എല്‍.എ, കെ പി ജയചന്ദ്രന്‍ നായര്‍, പി കെ രാജ്‌മോഹന്‍, അഡ്വ. മര്യാപുരം ശ്രീകുമാര്‍, നെയ്യാറ്റിന്‍കര, വിജയന്‍ തോമസ്, അഡ്വ. വി. ആര്‍ ചന്ദ്രമോഹനന്‍, അഡ്വ. പേരൂര്‍ക്കട ഹരികുമാര്‍, പെരിങ്ങമല അജി, നന്ദഗോപാല്‍ ത്രയംമ്പക, നെല്ലിമൂട് രാജേന്ദ്രന്‍, രഞ്ജിത്ത് കൊല്ലകോണം എന്നിവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *