തിരുവനന്തപുരം: മൂന്ന് ദിവസത്തെ പ്രതിസന്ധിക്ക് ശേഷം സംസ്ഥാനത്തെ കൊവിഡ് വാക്‌സിനേഷന്‍ ഇന്ന് വീണ്ടും പൂര്‍വ്വ സ്ഥിതിയിലാകും. 9,72,590 ഡോസ് വാക്സീനാണ് ഇന്നലെ സംസ്ഥാനത്തെത്തിയത്. 8,97,870 ഡോസ് കോവിഷീല്‍ഡും 74,720 ഡോസ് കോവാക്സിനുമാണ് കേരളത്തിന് ലഭ്യമാക്കിയിട്ടുള്ളത്.
സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,90,02,710 പേര്‍ക്ക് വാക്സീന്‍ നല്‍കിയെന്നാണ് സര്‍ക്കാര്‍ കണക്ക്. അതില്‍ 57,16,248 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സീനും കിട്ടി. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യയനുസരിച്ച് 37.85 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 16.28 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സീനും നല്‍കി. ഇത് ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. മാത്രമല്ല രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്
