ലോക്ക്ഡൗണ്‍ ലംഘിച്ച് സിപിഎം സ്വീകരണയോഗം; 50 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

പത്തനംതിട്ട: ലോക്ക്ഡൗണ്‍ ലംഘിച്ച് സിപിഎം സ്വീകരണയോഗം നടത്തിയ സംഭവത്തില്‍ 50 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. തിരുവല്ല കുറ്റൂരില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ലോക്ക്ഡൗണ്‍ ലംഘിച്ച് സിപിഎം പരിപാടി നടത്തിയത്.

പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്ന 49 കുടുംബങ്ങളെ വരവേല്‍ക്കുന്ന സിപിഎം പരിപാടിയാണ് വലിയ ആള്‍ക്കൂട്ടമായി മാറിയത്. ഞായറാഴ്ച ദിവസം സംസ്ഥാന വ്യാപകമായി ലോക്ക് ഡൗണ്‍ നടപ്പാക്കുമ്പോഴായിരുന്നു എല്ലാ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും ലംഘിച്ച് കൊണ്ട് തിരുവല്ലയില്‍ സിപിഎമ്മിന്റെ പരിപാടി നടന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ്, സംസ്ഥാന കമ്മറ്റി അംഗം കെ അനന്തഗോപന്‍, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അടക്കുമുള്ള നേതാക്കളും സിപിഎം സര്‍ക്കാര്‍ നടപ്പാക്കുന്ന ലോക്ക്ഡൗണ്‍ ലംഘിച്ചുള്ള പരിപാടിക്ക് എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *