രാജി വേണ്ടെന്ന് തീരുമാനം; ശശീന്ദ്രനെതിരെ കേസെടുക്കില്ല; സിപിഎം

കൊല്ലം : പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എകെ ശശീന്ദ്രന്റെ ഇടപെട്ടന്ന ആരോപണം വിവാദമാവുന്നതിനിടെ വിഷയത്തില്‍ മന്ത്രിയെ പിന്തുണക്കുന്ന നിലപാടാണ് സിപിഐഎമ്മും സ്വീകരിച്ചത്. ശശീന്ദ്രന്‍ രാജി വെക്കേണ്ടതില്ലെന്നാണ് തീരുമാനം. കേസ് എടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടി പൊലീസ്. ക്രിമിനല്‍ കേസെടുക്കാവുന്ന വിഷയങ്ങള്‍ ഫോണ്‍ സംഭാഷണത്തില്‍ ഇല്ലായെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിക്കെതിരെ കേസെടുത്തേക്കില്ല. കേസെടുത്താല്‍ തന്നെ അത് നിലനില്‍ക്കില്ലെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്.

ഇന്ന് രാവിലെ ശശീന്ദ്രന്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. ഇന്നലെ എകെ ശശീന്ദ്രന്‍ ഫോണില്‍ മുഖ്യമന്ത്രിയോട് വിശദീകരണം നല്‍കിയതിന് പിന്നാലെയാണ് അദ്ദേഹം നേരിട്ടെത്തിയത്. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ രാജി വയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എകെ ശശീന്ദ്രന്‍ പ്രതികരിച്ചത്. കാര്യങ്ങള്‍ ഇന്നലെ തന്നെ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിരുന്നു. മറ്റ് ചിലകാര്യങ്ങളാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചത്. നടന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. മുഖ്യമന്ത്രി വിളിച്ചിട്ടല്ല, താന്‍ നേരിട്ടെത്തിയതാണ് എന്നും എകെ ശശീന്ദ്രന്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *