യൂത്ത് കോണ്‍ഗ്രസ് -എസ്- സംസ്ഥാന വ്യാപകമായി വായ് മൂടി കെട്ടി സമരം സംഘടിപ്പിച്ചു

തിരുവനന്തപുരം: ലക്ഷദ്വീപ് ജനതക്ക് പിന്തുണ നല്‍കിയും കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചും യൂത്ത് കോണ്‍ഗ്രസ് -എസ്- സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് -എസ്- നേതാക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ച് കറുത്ത റിബണ്‍ കൊണ്ട് വായ് മൂടി കെട്ടി സമരം സംഘടിപ്പിച്ചു.


‘ പരിപാടി യുടെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂരില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.സി.ടി.ഗോപീകൃഷ്ണന് കറുത്ത റിബണ്‍ കൊണ്ട് വായ മൂടി കെട്ടികൊണ്ട് കോണ്‍ഗ്രസ് -എസ് സംസ്ഥാന പ്രസിഡന്റും എം.എല്‍.എയുമായ രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം നിര്‍വഹിച്ചു.
രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങള്‍, ജനാധിപത്യ അവകാശങ്ങള്‍, സ്വാതന്ത്ര്യം, പരമാധികാരം ഇതെല്ലാം നഷ്ടപ്പെടുത്തുന്ന നിലയില്‍ നമ്മുടെ രാജ്യത്തിന്റെ സുപ്രധാന ഭാഗമായ ലക്ഷദ്വീപ് നിവാസികളെ ദേശീയ ധാരയില്‍ നിന്ന് വെട്ടിമാറ്റാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് അഡ്മിനിസ്‌ട്രേറ്റ് ഭരണത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപില്‍ ഈ കിരാത നടപടി നടപ്പിലാക്കുന്നതെന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി ഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ഇന്ത്യാ യൂണിയന്റെ ഏത് പ്രദേശത്തും സ്വതന്ത്രമായി സഞ്ചരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗങ്ങളായ ജനപ്രതിനിധികള്‍ക്ക് അവകാശവും, സ്വാതന്ത്ര്യവുമുണ്ട്. അതു പോലും നിഷേധിക്കുകയാണ്. ഇതിനെതിരെ യുവജനങ്ങള്‍ രംഗത്തിറങ്ങണമെന്ന് കടന്നപ്പള്ളി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അഷറഫ് പിലാത്തറ, അക്ഷയ് തോട്ടട, വിജി ബാലന്‍, കെ.പി.ഷബീര്‍, പ്രേംജിത്ത് എന്നിവര്‍ പങ്കെടുത്തു.


തിരുവനന്തപുരത്ത് കരകളം പഞ്ചായത്തില്‍ ഏണി കരയില്‍ യുത്ത് കോണ്‍ഗ്രസ് -എസ്- സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാലായും ഭാര്യ ബിന്ദുവും മകളയ വിഷ്ണു കാലാ, ശ്രീക്കുട്ടന്‍ കാലാ, വിനയക് കാലാ എന്നിവര്‍ പങ്കെടുത്തു.
മറ്റു ജില്ലാ – ബ്ലോക്ക് – പഞ്ചായത്ത് – വാര്‍ഡ്തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് -എസ്- സംസ്ഥാന – ജില്ലാ ബ്ലോക്ക് – പഞ്ചായത്ത് – വാര്‍ഡ് – തല നേതാക്കളും – പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *