തിരുവനന്തപുരം: യു ഡി എഫില്‍ നിന്ന് കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും സി പി എമ്മിലും എല്‍ ഡി എഫിലുമെത്തുമെന്ന് സി പി എം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിവിടും. യു ഡി എഫ് ദുര്‍ബലമാകും. വന്നവര്‍ക്കാര്‍ക്കും നിരാശരാകേണ്ടി വരില്ലെന്നും അര്‍ഹമായ പരിഗണന കിട്ടുമെന്നും എം എ ബേബി പറഞ്ഞു.
ആര്‍ എസ് പി ഇടത് മുന്നണിയെ വഞ്ചിച്ച് യു ഡി എഫിലേക്ക് പോയവരാണ്. അവര്‍ തിരിച്ചുവരേണ്ടതില്ല. കേരള കോണ്‍ഗ്രസ് എമ്മിന്റെ കടന്ന് വരവ് മുന്നണിക്ക് ഗുണം ചെയ്തുവെന്നും ബേബി പറഞ്ഞു.
