മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചെറുവിച്ചേരി ഗവ: എൽ.പി.സ്ക്കൂളിൽ വോട്ട് രേഖപ്പെടുത്തി

കണ്ടോന്താർ: നിയമാ സഭാ തെരഞ്ഞെടുപ്പിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വോട്ട് രേഖപ്പെടുത്തി.കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ ചെറുവിച്ചേരി ഗവ: എൽ.പി.സ്ക്കൂളിൽ രാവിലെ 7:20 ഓടെയാണ് മന്ത്രി വോട്ട് രേഖപ്പെടുത്തിയത്.നിപ്പ, പ്രളയം, കോവിഡ് പോലെയുള്ള ദുരിതങ്ങൾക്കിടയിലും ഇടത് പക്ഷ സർക്കാർ നടത്തിയ മികച്ച പ്രവർത്തനങ്ങൾ വോട്ടായ് മാറുമെന്നും തെരഞ്ഞെടുപ്പിൽ വിജയിച്ച് ഇടതുപക്ഷം തന്നെ അധികാരത്തിൽ തുടരുമെന്നും രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. വോട്ട് ചെയ്തതിന് ശേഷം തൻ്റെ മണ്ഡലമായ കണ്ണുരേക്ക് യാത്ര തിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *