മണിപ്പൂർ:∙ മണിപ്പുരിൽ 144 പ്രഖ്യാപിച്ചു. കലാപത്തെ തുടർന്ന് ഇനി ഉണ്ടായേക്കാവുന്ന അനിശ്ചിത സംഭവങ്ങളൊഴിവാക്കാൻ ആണ് 144 പ്രഖ്യാപിച്ചത്. കൂട്ടംചേരലുകൾക്കും ഇന്റർനെറ്റ് സേവനങ്ങൾക്കും മണിപ്പൂരിലെ ചുരാചന്ദ്പുർ ജില്ലയില്‍ വിലക്കേർപ്പെടുത്തി.
ചുരാചന്ദ്പുർ ജില്ലയിൽ വെള്ളിയാഴ്ച മുഖ്യമന്ത്രി എൻ.ബിരേന്‍സിങ് സന്ദർശിക്കാനിരിക്കെയായിരുന്നു കലാപം നടന്നത്. വ്യാഴാഴ്ച ഒരു സംഘം ആളുകൾ, മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന വേദി തീയിട്ട് നശിപ്പിച്ചു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ഓപ്പൺ ജിമ്മും സ്പോർട്സ് കോംപ്ലക്സുമാണ് തീയിട്ട് നശിപ്പിച്ചത്. ജനങ്ങളുടെ നേതൃത്വത്തിൽ വേദിയും കസേരകളും തകർക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.
പരമ്പരാഗത ഗോത്ര വിഭാഗ നേതാക്കളുടെ നേതൃത്വത്തിൽ സംരക്ഷിത വനങ്ങളുടേയും നീർത്തടങ്ങളുടേയും സർവേ നടത്തുന്നതിനെ എതിർത്തിരുന്നു. ഇവരുടെ നേതൃത്വത്തിലായിരുന്നു അക്രമണം.സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ആഹ്വാനങ്ങളിലൂടെ കൂട്ടംചേരുന്നത് ഒഴിവാക്കാനാണ് ഇൻറർനെറ്റ് സേവനം റദ്ദാക്കിയത്.
