പ്രിയങ്കാഗാന്ധിയും ഉമ്മൻചാണ്ടിയും നേമത്തേക്ക്

നേമത്തേക്ക് കോൺഗ്രസിന്റെ സംസ്ഥാന- ദേശീയ നേതാക്കൾ തിരിഞ്ഞുനോക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്. പ്രതിഷേധം അറിയിച്ചതിനെ തുടർന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നാളെ നേമത്ത് പൊതുയോഗത്തിൽ സംസാരിക്കും. കഴക്കൂട്ടം, നേമം മണ്ഡലങ്ങളിൽ പ്രചാരണത്തിന് ശനിയാഴ്ച പ്രിയങ്കാ ഗാന്ധിയെത്തും.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേതാക്കൾ കയ്യൊഴിഞ്ഞ ശശി തരൂരിന്റെ അവസ്ഥയേക്കാൾ ഭേദമാണ് തന്റെതെന്ന് കെ മുരളീധരൻ പറഞ്ഞു. നേമം പിടിച്ചെടുക്കാൻ നേതൃത്വം നിയോഗിച്ചിട്ടും നേതാക്കൾ തിരിഞ്ഞു നോക്കാത്തതിന്റെ അമർഷത്തിലാണ് അദ്ദേ​ഹം.കഴിഞ്ഞ ദിവസം പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ നേമത്തു നിശ്ചയിച്ചെങ്കിലും അവസാന നിമിഷം റദ്ദാക്കിയത് മുരളീധരനെ ക്ഷുഭിതനാക്കിയിരുന്നു. ഇതോടെ കോൺഗ്രസ് നേതൃത്വം ഇടപെടുകയും.മുരളീധരനുമായി ഉമ്മൻ ചാണ്ടി സംസാരിക്കുകയുമായിരുന്നു.

നാളെ നേമത്ത് പൊതുയോഗത്തിൽ സംസാരിക്കാമെന്ന് ഉമ്മൻ ചാണ്ടി മുരളീധരന് ഉറപ്പു നൽകിയിട്ടുണ്ട്. പ്രിയങ്കാ ഗാന്ധിയെ കാണാൻ നിശ്ചയിച്ചതിലും വൈകിയാണ് കെ മുരളീധരനെത്തിയത്. ശനിയാഴ്ച വൈകിട്ട് 7 മണിക്ക് നേമത്തും കഴക്കൂട്ടത്തുമായി പ്രചാരണത്തിനെത്താമെന്ന് മുരളിക്ക് പ്രിയങ്കാ ഗാന്ധിയും ഉറപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *