പ്രവാസി ബന്ധു ഡോ. എസ് അഹമ്മദിനെ ശിവസേന ആദരിച്ചു

പ്രവാസി ജനതയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന. സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകൻ പ്രവാസി ബന്ധു ഡോ:എസ് അഹമ്മദിന്റെ സപ്തതി ദിനാഘോഷത്തിന്റെ ഭാഗമായി ശിവസേന സംസ്ഥാന രാഷ്ട്രീയകാര്യ സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു .

വ്യാഴാഴ്ച വൈകുന്നേരം കോട്ടയ്ക്കകം വടക്കേനട ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ശിവസേന സംസ്ഥാന പ്രസിഡന്റ് എം എസ് ഭുവനചന്ദ്രൻ പൊന്നാടയും മൊമെന്റോയും നൽകി ആദരവു നൽകി.

ശിവസേന സംസ്ഥാന രാഷ്ട്രീയകാര്യ സമിതി ചെയർമാൻ പെരിങ്ങമ്മല അജി, സംസ്ഥാന സെക്രട്ടറി പേരൂർക്കട ഹരികുമാർ. ജില്ലാ വർക്കിങ് പ്രസിഡൻറ്.ആറ്റുകാൽ സുനിൽ, പേരൂർക്കട ഷിബു, പൂജപ്പുര രതീഷ് , ആര്യശാല മനോജ് , ശാസ്തമംഗലം ഹരി, ഗണേശ ഉത്സവം ട്രസ്റ്റ് കമ്മിറ്റി ട്രഷറർ ബ്ലൂസ്റ്റാർ രാധാകൃഷ്ണൻ, സി. ഡി. ആർ.സിമോഹൻകുമാർ, പാൽക്കുളങ്ങര കൃഷ്ണകുമാർ, അഡ്വക്കേറ്റ് ഇരുമ്പിൽ വിജയൻ, തിരുമംഗലം സന്തോഷ്, രഞ്ജിത്ത്, ജില്ലാ പ്രസിഡന്റ് വെള്ളാർ സന്തോഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *