പെഗാസസ് വിഷയം;’രാഷ്ട്രീയ അജണ്ടകള്‍ക്ക് വേണ്ടി ജനാധിപത്യത്തിന്റെ പാര്‍ലമെന്റിനെ ബിജെപി റബര്‍ സ്റ്റാമ്പാക്കി ; ശശി തരൂര്‍

ന്യൂഡല്‍ഹി: രാഷ്ട്രീയ അജണ്ടകള്‍ക്ക് വേണ്ടി ജനാധിപത്യത്തിന്റെ പാര്‍ലമെന്റിനെ ബിജെപി റബര്‍ സ്റ്റാമ്പാക്കി മാറ്റി. ഏകപക്ഷീയമായ അഭിപ്രായങ്ങള്‍ പ്രഖ്യാപിക്കാനുള്ള നോട്ടീസ് ബോര്‍ഡ് മാത്രമാണ് ബിജെപിക്ക് പാര്‍ലമെന്റ്. ഇന്ത്യന്‍ ജനാധിപത്യത്തെ അവര്‍ പരിഹസിക്കുകയാണെന്നും കോണ്‍ഗ്രസ് എം പി ശശി തരൂര്‍ .

ഐ.ടി പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയുടെ യോഗം അവസാനമായി ചേര്‍ന്നത് ജൂലായ് 28നാണ്. അന്ന് യോഗം ബിജെപി അലങ്കോലമാക്കി. പെഗസസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ഉദ്യോഗസ്ഥര വിചാരണ ചെയ്യേണ്ടതില്ലെന്നുമായിരുന്നു ബിജെപി അംഗങ്ങളുടെ ആവശ്യം. അവസാന മിനിറ്റില്‍ ഓരോ ഒഴിവു കഴിവുകള്‍ പറഞ്ഞായിരുന്നു ഉദ്യോഗസ്ഥര്‍ മീറ്റിങ്ങില്‍ നിന്നും ഒഴിവായതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു

പെഗാസസ് വിഷയവും കര്‍ഷക പ്രതിഷേധവും ചര്‍ച്ച ചെയ്യണണെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിലുണ്ടായ ബഹളത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നു ശശി തരൂരിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *