നിര്‍ബന്ധിച്ച് സല്യൂട്ട്; സുരേഷ് ഗോപി എംപിക്കെതിരെ ഡിജിപിക്ക് പരാതി നല്കി കെ എസ് യു

തൃശൂര്‍: ഒല്ലൂരില്‍ പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിച്ചതില്‍ സുരേഷ് ഗോപി എംപിക്കെതിരെ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ കെഎസ് യുവാണ് ഡിജിപിക്ക് പരാതി നല്‍കി്. സല്യൂട്ട് അടിപ്പിച്ചത് അപമാനിക്കാന്‍ വേണ്ടിയാണെന്നും കോവിഡ് മാനദണ്ഡം പാലിക്കാതെ നടത്തിയ പരിപാടിക്കെതിരെ കേസെടുക്കണമെന്നും കെ.എസ്.യു പരാതിയില്‍ ആവശ്യപ്പെട്ടു.

തൃശൂര്‍ പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം. കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ്.ഐയെ വിളിച്ചുവരുത്തിയാണ് സല്യൂട്ട് ചെയ്യിച്ചത്. താന്‍ മേയറല്ല എംപിയാണെന്ന് ഓര്‍മ്മിപ്പിച്ച താരം ഒരു സല്യൂട്ടാവാം എന്ന് പറയുകയായിരുന്നു. തുടര്‍ന്ന് എസ്.ഐ സുരേഷ് ഗോപിയെ സല്യൂട്ട് ചെയ്യുകയായിരുന്നു. എന്നാല്‍ സല്യൂട്ട് ചെയ്യാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നും വളരെ സൗഹൃദത്തോടെയാണ് പെരുമാറിയതെന്നുമാണ് സുരേഷ് ഗോപി പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *