നിപ വൈറസ് ബാധിച്ച് മരിച്ച 12-കാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കും; കോവിഡ് ബാധിച്ചിരുന്നില്ല – ആരോഗ്യമന്ത്രി


കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച 12-കാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കും. കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് ഐസൊലേഷനില്‍ പ്രവേശിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് മന്ത്രി അറിയിച്ചു. ഒരു ഘട്ടത്തിലും കുട്ടിക്ക് കോവിഡ് പോസിറ്റീവായിരുന്നില്ലെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

കുട്ടിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്ന നടപടികളിലാണ്. പ്രാഥമിക സമ്പര്‍ക്കത്തിന്റെ പട്ടിക ആയിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമവും നടന്നുവരികയാണ്. ഇതുമായി ബന്ധപ്പെട്ട അവലകോനങ്ങള്‍ നടത്തുകയാണെന്നും മന്ത്രി അറിയിച്ചു.മെഡിക്കല്‍ കോളേജില്‍ നിന്ന് എന്തുകൊണ്ട് രോഗം കണ്ടെത്താനായില്ല എന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

കുട്ടി ചികിത്സയ്ക്കെത്തിയ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരോട് ഐസൊലേഷനില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടി യാത്ര ചെയ്ത വാഹനങ്ങളടക്കം ഉള്‍പ്പെടുത്തിയുള്ള റൂട്ട് മാപ്പ് തയ്യാറാക്കും.

Leave a Reply

Your email address will not be published. Required fields are marked *