തിരുവനന്തപുരം : സമത്വവും ക്ഷേമഐശ്വര്യവും സമ്പല്‍സമൃദ്ധിയും ലക്ഷ്യമാക്കി മലയാളക്കരയില്‍ ഭരണം നടത്തിയ ചക്രവര്‍ത്തിയായിരുന്നു മഹാബലിയെന്ന് ‘നവകേരളം കള്‍ചറല്‍ ഫോറം’ സംസ്ഥാന പ്രസിഡന്റ് എം. ഖുത്തുബ്. വര്‍ക്കലയിലെ ‘വാത്സല്യം ചാരിറ്റി ഹോമില്‍’ സംഘടിപ്പിച്ച ‘ഓണം സൗഹൃദ സംഗമം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉച്ചനീചത്വങ്ങളോ വര്‍ണ്ണവിവേചനങ്ങളോ ഇല്ലാതെ മനുഷ്യരെല്ലാവരെയും സമഭാവനയില്‍ കാണാന്‍ ഓണാഘോഷങ്ങള്‍ പ്രേരകമാകണമെന്നും അദ്ദേഹം പറഞ്ഞു. ഫോറം സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി വര്‍ക്കല മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. വാത്സല്യം ചാരിറ്റി ഹോം പ്രസിഡന്റ് പി. വിജയലക്ഷ്മിക്ക് നവകേരളം കള്‍ചറല്‍ ഫോറം സംസ്ഥാന പ്രസിഡന്റ് എം.ഖുത്തുബ് ഓണസമ്മാനം ചടങ്ങില്‍ കൈമാറി.
കള്‍ചറല്‍ ഫോറം ജോയിന്റ് സെക്രട്ടറി ഞെക്കാട് പ്രകാശ് മുഖ്യപ്രഭാഷണം നടത്തി.
സംഘമിത്ര സംസ്ഥാന കണ്‍വീനര്‍ വള്ളക്കടവ് സുബൈര്‍, ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. മുബാറക്ക് റാവുത്തര്‍, വാത്സല്യം ചാരിറ്റി ഹോം പ്രസിഡന്റ് പി വിജയലക്ഷ്മി, കോഡിനേറ്റര്‍ കാവ്യഉണ്ണി ആര്‍ എന്നിവര്‍ സംസാരിച്ചു.
ബൈജു ആര്‍, ഗോവിന്ദന്‍ നമ്പൂതിരി, പി മാധവന്‍, കെ.സദാശിവന്‍ എന്നിവര്‍ ഓണപ്പാട്ടുകള്‍ ആലപിച്ചു.
