വിഴിഞ്ഞം: വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും ദാരുണാന്ത്യം. ചൊവ്വര, സോമതീരം റിസോർട്ടിന് സമീപം 11 കെ വി ലൈനിൽ നിന്ന് ഷോക്കേറ്റ് പിതാവ് അപ്പുക്കുട്ടൻ മകൻ റെനിൽ എന്നിവരാണ് മരിച്ചത്.
തേങ്ങ അടക്കുന്നതിനായി ഉപയോഗിച്ച ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ കുരുങ്ങിയാണ് ഷോക്കേറ്റത്. രണ്ട് പേരും തൽക്ഷണം മരണപ്പെടുകയായിരുന്നു.
