പാലാ: കോവിഡിനെ പ്രതിരോധിക്കാന്‍ ഡോക്ടര്‍മാര്‍ സ്വയം മുന്നണിപോരാളികളായി മാറുകയായിരുന്നുവെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. ദേശീയ ഡോക്ടേഴ്‌സ് ദിനാചരണത്തോടനുബന്ധിച്ചു പാലാ ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരെ ആദരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോക്ടര്‍മാര്‍ മുന്നണിപ്പോരാളികള്‍ ആണെന്ന് ലോകം തിരിച്ചറിഞ്ഞത് കോവിഡ് എന്ന മഹാമാരി നമ്മെ ആക്രമിച്ചപ്പോഴായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോക്ടര്‍മാരും നേഴ്‌സുമാരും ആശുപത്രി ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.
