വാട്സാപ്പ് സന്ദേശങ്ങൾ തെറ്റിയാലും പേടിക്കേണ്ട, എത്ര ദിവസം കഴിഞ്ഞാലും ഡിലീറ്റാക്കാം, പുത്തൻ മാറ്റങ്ങൾ ഇങ്ങനെ

പുത്തൻ മാറ്റങ്ങളുമായി വാട്സാപ്പ്. ഉപയോക്താക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അപ്ഡേഷനുകളാണ് ഇപ്പോഴിതാ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. മെസേജുകൾക്കുള്ള റിയാക്ഷനിലും മെസെജ് ഡീലിറ്റ് ചെയ്യാനുള്ള സമയപരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. വാട്ട്‌സ്ആപ്പ് റിയാക്ഷൻ അപ്‌ഡേറ്റ് ചെയ്‌ത ബീറ്റ പതിപ്പ് ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയ്‌ക്കായി ഒരു കൂട്ടം ടെസ്റ്ററുകൾ പുറത്തിറക്കുന്നു.

കീബോർഡിൽ ലഭ്യമായ ഏതെങ്കിലും ഇമോജി ഉപയോഗിച്ച് സന്ദേശങ്ങളോട് റിയാക്ട് ചെയ്യാൻ ഈ ഫീച്ചർ വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കും. നിലവിൽ, രണ്ട് പ്ലാറ്റ്‌ഫോമുകളിലെയും ഉപയോക്താക്കൾക്ക് ആറ് റിയാക്ഷൻ ഓപ്ഷനുകൾ മാത്രമേ ലഭ്യമാകൂ. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിൽ ഈ ഓപ്ഷന്‌‍ നിലവിലുണ്ട്. കൂടാതെ ഡിസപ്പിയറിങ് മെസെജുകളും വാട്സാപ്പ് അവതരിപ്പിക്കുന്നുണ്ട്.

വാബ്ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആൻഡ്രോയിഡ്, ഐഒഎസ് ടെസ്റ്റർമാർക്ക് നിലവിലെ ആറ് ഇമോജി ഓപ്ഷനുകളുടെ അവസാനം ഒരു ‘+’ ചിഹ്നം കാണാൻ കഴിയു. അത് ഉപയോഗിച്ച് കീബോർഡിൽ ലഭ്യമായ മറ്റേതെങ്കിലും ഇമോജി ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാം. മെറ്റാ ഉടമസ്ഥതയിലുള്ള മറ്റൊരു ആപ്പായ ഇൻസ്റ്റഗ്രാമിലെ നേരിട്ടുള്ള സന്ദേശങ്ങളിൽ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഉപയോഗിക്കാനാകും.

Leave a Reply

Your email address will not be published. Required fields are marked *